അബൂദബി ബുർജീൽ ആശുപത്രിയിൽ ആരംഭിച്ച ‘കൊറിയൻ പവലിയൻ’ യു.എ.ഇ വ്യവാസായ-നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബിർ ഉദ്​ഘാടനം ചെയ്യുന്നു

അബൂദബി ബുർജീലിൽ കൊറിയൻ പവലിയൻ തുറന്നു

അബൂദബി: ലോകമെമ്പാടും പടരുന്ന കൊറിയൻ സാംസ്കാരിക തരംഗം ഇനി യു.എ.ഇയുടെ ആരോഗ്യമേഖലയിലേക്കും. കെ-പോപ്പ് സംഗീതത്തിനും കെ-ഡ്രാമകൾക്കും കെ-ബ്യൂട്ടിക്കും പിന്നാലെ കൊറിയൻ ആരോഗ്യപരിചരണ രീതികളായ ‘കെ-ഹെൽത്ത്’ ഇനി അബൂദബിയിലും സജീവമാകുന്നു. പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള അബൂദബി ബുർജീൽ ആശുപത്രിയിൽ അത്യാധുനിക ‘കൊറിയൻ പവലിയൻ’ പ്രവർത്തനമാരംഭിച്ചു.

കൊറിയൻ മെഡിക്കൽ വൈദഗ്ധ്യവും ചികിത്സാ രീതികളും രോഗികൾക്ക് ലഭ്യമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. യു.എ.ഇ വ്യവസായ-നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബിർ, ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പവലിയന്‍റെ ഉദ്ഘാടനം. സങ്കീർണമായ ശസ്ത്രക്രിയകൾക്കും പുനരധിവാസ ചികിത്സകൾക്കുമായി രോഗികൾ ദക്ഷിണ കൊറിയയിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം മാറ്റാനാണ് പവലിയനിലൂടെ ലക്ഷ്യമിടുന്നത്. ‘വിദേശ രാജ്യങ്ങളിൽ പോയി വിദഗ്ധ ചികിത്സ തേടുന്നതിലെ ബുദ്ധിമുട്ടുകളും സമയനഷ്ടവും നീക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൊറിയൻ മെഡിക്കൽ സ്ഥാപനങ്ങളുടെ അതേ മികവും കൃത്യതയും ഇവിടെ ലഭ്യമാക്കും’- ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ഓർത്തോപീഡിക്സ്, സ്പൈൻ സർജറി, യൂറോളജി, ഇന്‍റേണൽ മെഡിസിൻ, ദന്തചികിത്സ തുടങ്ങി വിവിധ വിഭാഗങ്ങളിലായി കൊറിയൻ ബോർഡ് സർട്ടിഫൈഡ് ഡോക്ടർമാരുടെ ഒരു സംഘം തന്നെ പവലിയനിലുണ്ട്. ഡോക്ടർ ജിസൂൺ പാർക്കിന്റെ നേതൃത്വത്തിലുള്ള ഈ സംഘം കൊറിയൻ മെഡിക്കൽ പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കും. അറബിക്, ഇംഗ്ലീഷ്, കൊറിയൻ ഭാഷകളിൽ സേവനം ലഭ്യമാകും.

Tags:    
News Summary - Korean Pavilion opens in Burjeel, Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.