ദുബൈയിലെ അത്യാഢംബര ഹോട്ടൽ ബുർജുൽ അറബ്​ അടച്ചു; 18 മാസം പ്രവർത്തിക്കില്ല

ദുബൈ: ദുബൈയിലെ അത്യാഢംബര ഹോട്ടലായ ബുർജുൽ അറബ് അറ്റകുറ്റപണികൾക്കായി അടക്കുന്നു. ഒന്നരവർഷത്തിലേറെ, അതായത് 18 മാസമാണ് ഹോട്ടൽ അടച്ചിടുകയെന്ന് ഉടമസ്ഥരായ ജുമൈറ ഗ്രൂപ്പിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപൂർവം സപ്ത നക്ഷത്രഹോട്ടലുകളിലൊന്നായാണ് ബുർജുൽ അറബ് അറിയപ്പെടുന്നത്. ഗൾഫ് സംഘർഷത്തിന്‍റെ ആദ്യദിനങ്ങളിൽ ഈ ഹോട്ടൽ ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. 1990കളുടെ അവസാനത്തിലാണ്​ കടലിൽ കൃത്രിമമായി നിർമിച്ച ദ്വീപിൽ ബുർജ്​ അറബ്​ എന്ന ദുബെയുടെ അഭിമാന കെട്ടിടം പണിതുയർത്തുന്നത്​.

ബുർജ്​ ഖലീഫ പൂർത്തിയാകുന്നത്​ വരെ ദുബൈയിലെ ഏറ്റവും മികച്ച ആകർഷണങ്ങളിൽ ഒന്നായിരുന്നു ഈ മനോഹരമായ കെട്ടിടം. ഫ്രഞ്ച്​ ഇന്‍റീരിയർ ആർക്കിടെക്ട്​ ട്രിസ്റ്റൻ ഔറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്​ അറ്റകുറ്റപ്പണികൾ നടത്തുക. ഇന്‍റീയർ മെച്ചപ്പെടുത്തുക, ആഡംബര സൗകര്യങ്ങൾ വർധിപ്പിക്കുക എന്നിവയാണ്​ ലക്ഷ്യം.

Tags:    
News Summary - Burj Al Arab closed; will not operate for 18 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.