ടി.എസ്. ഇബ്രാഹീംകുട്ടി മുസ്ലിയാർ അനുസ്മരണ സദസിൽ ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര അനുസ്മരണ പ്രഭാഷണം നടത്തുന്നു
ദുബൈ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പുതുശ്ശേരി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായിരുന്ന ടി.എസ്. ഇബ്രാഹീംകുട്ടി മുസ്ലിയാർ അനുസ്മരണവും പ്രാർഥനാ സദസും സംഘടിപ്പിച്ചു.
ദുബൈ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര അനുസ്മരണ പ്രഭാഷണം നടത്തി. മത, സാമൂഹിക രംഗങ്ങളിൽ അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകൾ ചടങ്ങിൽ അനുസ്മരിച്ചു. ദുബൈ കെ.എം.സി.സി സെക്രട്ടറി റഈസ് തലശ്ശേരി, ഷെയ്ഖ് മഹമൂദ് പാനൂർ, പി.വി. അബ്ദുൽനാസർ, സി.കെ അബ്ദുൽ അസീസ്, ടി.കെ ഉമ്മർ ചൊക്ലി, കെ.പി അബ്ദുൾ ഷുക്കൂർ, നൗഫൽ മുഹമ്മദ്, കണ്ണൂർ ജില്ലാ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി തൻവീർ എടക്കാട്, ദസ്തഖീർ ചൊക്ലി, റഫീഖ് കല്ലിക്കണ്ടി, വാഹിദ് പാനൂർ, സി.എച്ച്. ബഷീർ, വി.പി. അസീസ്, തൻവീർ അൽറാഹി, അർഷദ് മാഹി, അബ്ദുൽ ഘനി, ഹാദി ഉസ്താദ്, അഹമ്മദ് തളങ്കര തുടങ്ങിയവർ അദ്ദേഹത്തിന്‍റെ ജീവിതവും സേവനങ്ങളും അനുസ്മരിച്ചു. എം.വി. നിസാർ പാനൂർ അധ്യക്ഷത വഹിച്ചു. പ്രാർഥനാ സദസ്സിന് ജാബിർ വാഫി നേതൃത്വം നൽകി. ഫൈസൽ ബിൻ മുഹമ്മദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.