ഫുജൈറ: ഫുജൈറ തീരത്തു നിന്ന് മൂന്നു മൈൽ അകലെ 20 മീറ്റർ നീളവും 30 ടൺ തൂക്കവുമുള്ള തിമിംഗലത്തെ കണ്ടെത്തി. ഫുജൈറ തുറമുഖ അതോറിറ്റി തിമിംഗലത്തെക്കുറിച്ച വിവരം ഫുജൈറ നഗരസഭയെ അറിയിക്കുകയും നഗരസഭയിലെ പരിസ്ഥിതി വകുപ്പിലെ പ്രത്യേക സംഘം ഈ ഭീമൻ തിമിംഗലത്തിെൻറ ജഡം കരയിലേക്ക് കൊണ്ടുവരികയും ചെയ്തു.
വംശനാശ ഭീഷണി നേരിടുന്ന ഇനത്തില്‍പെട്ടതാണെന്ന് കരുതപ്പെടുന്നു. മുന്നില്‍ വലിയ പല്ലുകളുള്ളതാണ് ഇത്. ഇത്തരം തിമിംഗലങ്ങളുടെ സാന്നിധ്യം ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് കാണപ്പെടുന്നത്. ഗള്‍ഫ് തീരത്ത് ഇവയെ കണ്ടത്തെുന്നത് അപൂര്‍വ്വമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍ യു.എ.ഇയുടെ കിഴക്കന്‍ തീരമേഖലയില്‍ ഇവയെ കണ്ടത്തൊറുണ്ടെന്നും അഭിപ്രായമുണ്ട്. ഏകദേശം ഒരാഴ്ച്ച മുമ്പായിരിക്കാം ഇത് ചത്തതെന്ന് കണക്കാക്കുന്നു.
കൂറ്റന്‍ ക്രയിന്‍ ഉപയോഗിച്ച് കരക്കെടുത്ത തിമിംഗലത്തിന്‍െറ ജഡം കൂറ്റന്‍ ലോറി ഉപയോഗിച്ചാണ് നീക്കം ചെയ്തത്. തിമിംഗലം ചത്ത് പൊങ്ങിയ തീരത്ത് നിന്ന് വിളിപ്പാടകലെയാണ് പോയവാരം എണ്ണ പരന്നത് കണ്ടത്തെിയത്. ഇത് നീക്കം ചെയ്തെങ്കിലും ജീവജാലങ്ങളുടെ ജീവനും പ്രകൃതി മലിനീകരണത്തതിനും വഴിവെക്കുമെന്ന ഭീതി അധികൃതര്‍ക്കുണ്ടായിരുന്നു. തിമിംഗലത്തിന്‍െറ മരണത്തിന് കാരണമായത് ഇത് വഴിയാണോയെന്ന് പരിശോധിക്കുന്നുണ്ട്. കൂറ്റന്‍ കപ്പലില്‍ ഇടിച്ചത് വഴിയും മരണം സംഭവിച്ചിരിക്കാം എന്ന നിഗമനവും നിലനില്‍ക്കുന്നു.
തിമിംഗലത്തിന്‍െറ മൃതദേഹത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പഠനം നടത്താനുള്ള സൗകര്യം ഫുജൈറ നഗരസഭക്കുണ്ടെന്ന് ഫുജൈറ നഗരസഭ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ആല്‍ അഫ്ഖാം പറഞ്ഞു. 2012ല്‍ 13 മീറ്റര്‍ നീളമുള്ള ഇതേ ജനുസില്‍പ്പെട്ട തിമിംഗലം കരക്കടിഞ്ഞിരുന്നു. അന്ന് തന്നെ വിദഗ്ധര്‍ എണ്ണ ചോര്‍ച്ചയുടെ പ്രത്യാഘാതമായിരിക്കാം ഇതിന് കാരണമെന്ന് ചൂണ്ടികാട്ടിയിരുന്നു. ഫുജൈറയിലെ വിജനമായ പ്രദേശത്ത് കുഴിച്ചിട്ടിരിക്കുന്ന തിമിംഗലത്തിന്‍െറ ഫോസില്‍ വീണ്ടെടുത്ത് പ്രദര്‍ശിപ്പിക്കാന്‍ നഗരസഭ ആലോചിക്കുന്നുണ്ട്. അപൂര്‍വ്വ സമുദ്ര ജീവികളുടെ പ്രദര്‍ശനത്തിനായി ഒരു മറൈന്‍ ലൈഫ് മ്യൂസിയം സ്ഥാപിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ട് അഫ്ഖാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.