????? ????????? ??? ??????? ?? ????????? ????? ???????? ??? ??????? ??? ?????????

ദുബൈ: 33 മന്ത്രിമാരുമായി യു.എ.ഇയിലെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. രാജ്യത്തി​​െൻറ ഡിജിറ്റൽ വളർച്ച ലക്ഷ്യമിട്ട്​ പല വകുപ്പുകളും ലയിപ്പിച്ചും പുതിയ ചുമതലകൾ ഏൽപിച്ചുമാണ്​ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ മന്ത്രിമാരെ പ്രഖ്യാപിച്ചത്.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ് ബിൻ സായിദ്​ ആൽ​ നഹ്​യാനുമായി ചർച്ചചെയ്​തശേഷമാണ്​ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതെന്ന്​ ശൈഖ്​ മുഹമ്മദ്​ അറിയിച്ചു. മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും മന്ത്രിമാരുടെ എണ്ണം കുറക്കുമെന്നും അദ്ദേഹം നേര​േത്ത അറിയിച്ചിരുന്നു. ശൈഖ്​ മുഹമ്മദ്​ പ്രതിരോധവും ശൈഖ്​ സൈഫ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ആഭ്യന്തരവും കൈകാര്യം ചെയ്യും. ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാൻ, ശൈഖ്​ സൈഫ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ എന്നിവർ ഉപപ്രധാനമന്ത്രിമാരാണ്​. 

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.