ദുബൈ: കൊറോണ വൈറസ് പടർന്ന് പിടിച്ചതോടെ വിസ പുതുക്കാൻ കഴിയാത്തവർക്കും വിസ കാലാ വധി കഴിഞ്ഞവർക്കും സംശയങ്ങൾക്കായി അമർ സെൻററിൽ വിളിക്കാം. താമസ-രേഖകളുമായി ബന്ധ പ്പെട്ട ആശങ്കയകറ്റാൻ ദുബൈ ജനറൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ ് അഫയേഴ്സ് -അമർ ഹാപ്പിനസ് കോൾ സെൻററിെൻറ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയതായി മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു.
വിദൂര ജോലി സംവിധാനത്തിൽ 24 മണിക്കൂറും സേവനം ലഭിക്കുന്ന തരത്തിലാണ് അമർ കോൾ കേന്ദ്രത്തിെൻറ പ്രവർത്തനം. താമസ രേഖ സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ടോൾഫ്രീ നമ്പറായ 8005111 നമ്പറിൽ വിളിക്കണമെന്ന് മേജർ ജനറൽ കൂട്ടിച്ചേർത്തു.മാർച്ച് മാസത്തെ അവസാനത്തെ രണ്ട് ആഴ്ചയിൽ അമർ കോൾ സെൻറർ സ്വീകരിച്ചത് 2,11,136 -അന്വേഷണ കോളുകളാണെന്ന് അദ്ദേഹം അറിയിച്ചു.
പ്രതിദിനം 11,000ലേറെ വിളികളാണ് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് അടക്കം വിദേശ രാജ്യങ്ങളിലെ അന്വേഷകർ +97143139999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. Amer@dnrd.ae എന്ന ഇ-മെയിൽ വഴി ബന്ധപ്പെട്ടാലും വിവരങ്ങൾ അറിയാമെന്ന് അദ്ദേഹം അറിയിച്ചു. അമർ കേന്ദ്രങ്ങൾ മാർച്ച് 26 മുതലാണ് വിദൂര ജോലി സംവിധാനത്തിലേക്ക് മാറിയത്. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും 100 ശതമാനം വിദൂര ജോലി സംവിധാനം നടപ്പാക്കാനുള്ള ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിെൻറ തീരുമാനത്തിന് അനുസൃതമായാണ് ഈ മാറ്റം.
യു.എ.ഇയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള കോളുകൾക്ക് മറുപടി നൽകാൻ വിവിധ ഭാഷകളിൽ പരിശീലനം ലഭിച്ച ജീവനക്കാരാണ് അമർ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതെന്ന് ഹാപ്പിനസ് കസ്റ്റമർ വിഭാഗം മേധാവി മേജർ സാലിം ബിൻ അലി പറഞ്ഞു. വകുപ്പിെൻറ മറ്റു ഇതര സേവനങ്ങൾ തേടുന്ന ഇടപാടുകാർ www.gdrfad.gov.ae എന്ന വെബ്സൈറ്റിലോ GDRFA-dubai എന്ന സ്മാർട്ട് ആപ്ലിക്കേഷനോ ഉപയോഗിക്കണമെന്ന് ജി.ഡി.ആർ.എഫ്.എ- ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പൊതു ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.