റാസല്‍ഖൈമ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് (ഇ311) റൗണ്ട് എബൗട്ടിലെ ഇടതു വശത്തേക്കുള്ള യാത്രയും യു-ടേണും താല്‍ക്കാലികമായി അടച്ച് പൊതുമരാമത്ത് വകുപ്പ്. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഹന ഉപഭോക്താക്കള്‍ മിന അല്‍ അറബ് യു ടേണ്‍, ശൈഖ് ഖലീഫ സിറ്റി റോഡ് തുടങ്ങിയ ബദല്‍ റോഡുകള്‍ ഉപയോഗിക്കണം. ഗതാഗതം സുഗമമാക്കുന്നതിന് റോഡ് ഉപയോക്താക്കള്‍ ട്രാഫിക് ബോര്‍ഡുകളും നിദേശങ്ങളും പാലിക്കണം.
ശൈഖ് മുഹമ്മദ് ബിന്‍ സലിം റോഡ് വികസന പദ്ധതിയുടെ ഭാഗമാണ് ഗതാഗത നിയന്ത്രണം. അല്‍ ഹംറ റൗണ്ട് എബൗട്ട് വരെ നീളുന്നതാണ് റോഡിന്‍റെ വികസന പ്രവൃത്തികള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച നിര്‍മാണ പ്രവൃത്തികള്‍ നിലവിലുള്ള രണ്ട് വരി പാത നാല് വരിയാക്കി വികസിപ്പിക്കുകയും പുതിയ സര്‍വീസ് റോഡ് നിര്‍മാണം ഉള്‍ക്കൊള്ളുന്നതുമാണ്. വൈദ്യുതി, ടെലി കമ്യൂണിക്കേഷന്‍, ജലസേചനം, ഡ്രെയിനേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും ഉള്‍പ്പെടുന്നതാണ് നിര്‍മാണം പുരോഗമിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തില്‍ ഡോള്‍ഫിന്‍ ജങ്ഷന്‍, റെഡ് ടണല്‍, മിന അല്‍ അറബ് ടണല്‍ തുടങ്ങിയ പുതിയ പാലങ്ങളുടെയും ടണലുകളുടെയും നിര്‍മാണമാണ്. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ഈ മേഖലയില്‍ ഗതാഗത ക്രമീകരണം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.