ദുബൈ: യു.എ.ഇയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും 386 തടവുകാരെ പരസ്പരം കൈമാറി. റഷ്യയുടെ ഭാഗത്ത് നിന്ന് 193 തടവുകാരേയും യുക്രെയ്നിന്‍റെ ഭാഗത്തു നിന്ന് 193 തടവുകാരെയുമാണ് മോചിപ്പിച്ചത്. ഇതോടെ മധ്യസ്ഥത ശ്രമങ്ങളിലൂടെ ഇരു രാജ്യങ്ങളും മോചിപ്പിച്ച തടവുകാരുടെ എണ്ണം ഇതോടെ 6691 ആയി. തടവുകാരെ പരസ്പരം മോചിപ്പിക്കാൻ സഹകരിച്ച രണ്ട് രാജ്യങ്ങളേയും അഭിനന്ദിക്കുന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് യു.എ.ഇ നടത്തുന്ന ശ്രമങ്ങളിലുള്ള വിശ്വാസമാണ് ഇരു രാജ്യങ്ങളുടെയും നടപടി പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. സംഘർഷ സമയത്ത് യു.എ.ഇയുടെ മധ്യസ്ഥതയിലുള്ള കൈമാറ്റങ്ങളുടെ എണ്ണം 22 ആയി ഉയർന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു. സംഘർഷത്തിന് സമാധാനപരമായ പരിഹാരങ്ങളിൽ എത്താനും അഭയാർഥികളുമായും തടവുകാരുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ മാനുഷികമായ ആഘാതങ്ങൾ ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.