ദുബൈ: ലോകമെമ്പാടുമുള്ള നിരാലംബരായ ജനങ്ങൾക്ക് മാനുഷിക ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി ഖത്തറിലെ പ്രമുഖ ചാരിറ്റി സ്ഥാപനവും മാനുഷിക വികസന സംവിധാനവുമായ ഖത്തർ ചാരിറ്റി (ക്യു.സി) ആസ്റ്റർ ഡി.എം ഹെൽത്ത് കെയറുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്‍റെ ആഗോള സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വളന്റിയേഴ്സിന് കീഴിലാണ് ധാരണാപത്രം തയ്യാറാക്കിയിരിക്കുന്നത്. ആഗോള സാന്നിധ്യമുള്ള മാനുഷിക സ്ഥാപനങ്ങളിലൊന്നായ ഖത്തർ ചാരിറ്റിയിലെ പ്രോഗ്രാംസ് ആൻഡ് കമ്യൂണിക്കേഷൻസ് ഡെപ്യൂട്ടി സി.ഇ.ഒ നവാഫ് അബ്ദുല്ല അൽ ഹമ്മാദിയും ഖത്തറിലെ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കപിൽ ചിബും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. വിപുലമായ ആരോഗ്യ സംരക്ഷണ ഇടപെടലുകൾക്കൊപ്പം ഒരു പ്രധാന പ്രവർത്തന മേഖലയായി മൊബൈൽ മെഡിക്കൽ ക്ലിനിക്കുകളുടെ വിന്യാസത്തിനും വ്യാപനത്തിനും ഈ പങ്കാളിത്തം സഹായകമാവും.
സംയുക്ത ധനസഹായവും മൊബൈൽ മെഡിക്കൽ ക്ലിനിക്കുകളുടെ വിന്യാസവും ഉൾപ്പെടെ മാനുഷിക, വികസന ഉദ്യമങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുകയാണ് കരാറിന്‍റെ ലക്ഷ്യം. മരുന്നുകൾ, രോഗ നിർണയം, ആരോഗ്യ പ്രവർത്തകർക്ക് ആതുര സേവന ശേഷി വർധിപ്പിക്കുക, പ്രഫഷണൽ പരിശീലനം, സെമി–പെർമനെന്‍റ് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ വികസനം എന്നിവ പങ്കാളിത്തത്തിലൂടെ സാധ്യമാക്കും. ആരോഗ്യ പരിരക്ഷാ വിതരണത്തിലെ ഡിജിറ്റൽ പരിവർത്തന ഉദ്യമങ്ങൾ, സുസ്ഥിര വികസന പരിപാടികളുടെ സന്നദ്ധപ്രവർത്തനവും സഹനിർമാണവും, സംയുക്ത വർക്ക്ഷോപ്പുകളിലൂടെയും ഘടനാപരമായ അറിവ് പങ്കിടൽ പ്ലാറ്റ്ഫോമുകളിലൂടെയും വൈദഗ്ധ്യവും മികച്ച സമ്പ്രദായങ്ങളും കൈമാറാനും പുതിയ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.