ദുബൈ: ഫേസ് മാസ്ക്കുകളുടെ വില വർധിപ്പിച്ചതിന് ഒമ്പത് ഫാർമസികൾ ഉൾപ്പെടെ 14 കടകൾക്ക ് ദുബൈ എക്കണോമി പിഴ ചുമത്തി. കോവിഡിനെതിരെ രാജ്യവ്യാപകമായി ജാഗ്രത പുലർത്തുന്ന സാഹ ചര്യത്തിൽ ശുചിത്വ അവശ്യവസ്തുക്കളുടെ ഉയർന്ന ആവശ്യം ചൂഷണം ചെയ്ത് കൊള്ളവില ഇൗടാക്ക ിയ സ്ഥാപനങ്ങൾക്കെതിരെയാണ് പിഴ വിധിച്ചതെന്ന് ദുബൈ എക്കണോമി വാർത്തക്കുറിപ്പിൽ അറിയിച്ചു. രണ്ട് സൂപ്പർമാർക്കറ്റുകളും വിതരണക്കാരും പിഴ ചുമത്തപ്പെട്ടവരിൽ പെടും.
ദുബൈ എക്കണോമി കൊമേഴ്സ്യൽ കംപ്ലയിൻസ് ആൻഡ്കൺസ്യൂമർ പ്രൊട്ടക്ഷൻ (സി.സി.സി.പി) ഉപഭോക്താക്കളിൽ നിന്നുള്ള പരാതികളെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അനിയന്ത്രിത വില ഇൗടാക്കി ശുചിത്വ വസ്തുക്കൾ വിൽക്കുന്നത് കണ്ടെത്തിയത്. കുറ്റം ആവർത്തിച്ചാൽ ഇരട്ടി പിഴ ഈടാക്കും. വ്യാപാരം നിർത്തലാക്കുന്ന തരത്തിലുള്ള നടപടികളും കൈക്കൊള്ളും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശുചിത്വ അവശ്യവസ്തുക്കളുടെ വില കുറച്ചുകൊണ്ട് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം പ്രകടിപ്പിക്കണമെന്ന് ദുബൈ
എക്കണോമി ഫാർമസികളോടും മെഡിക്കൽ ഉപകരണ വിതരണക്കാരോടും അഭ്യർഥിച്ചു.നിലവിലെ സാഹചര്യം ചൂഷണം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ദുബൈ എക്കണോമി വ്യാപാരികളെ ഓർമിപ്പിച്ചു. മാത്രമല്ല, ഫേസ് മാസ്ക്കുകൾ, സാനിറ്റൈസർ, അണുനാശിനി തുടങ്ങിയ അവശ്യവസ്തുക്കളുടെ വില കുറച്ചുകൊണ്ട് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം പ്രകടിപ്പിക്കണമെന്ന് ഫാർമസികളോടും മെഡിക്കൽ ഉപകരണ വിതരണക്കാരോടും ദുബൈ എക്കണോമി ആഹ്വാനം ചെയ്തു. ഉപയോക്താക്കൾക്ക് വിലവർധനയുമായി ബന്ധപ്പെട്ട പരാതികളും അന്വേഷണങ്ങളും 600 54 55 55 എന്ന നമ്പറിൽ ഉന്നയിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.