അജ്മാൻ: വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹത്തിന് തിരുവനന്തപുരം വിമാനത ്താവളത്തിലും വിലക്ക്. ഉദ്യോഗസ്ഥർ അനുമതി നിഷേധിച്ചതോടെ രണ്ട് മൃതദേഹങ്ങൾ യു.എ. ഇയിൽ നിന്ന് അയക്കാനായില്ല. തൃശൂർ സ്വദേശി ജിതേന്ദ്രൻ, കൊല്ലം സ്വദേശി ദിലീപ്കുമാർ എന ്നിവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാണ് അനുമതി ലഭിക്കാതിരുന്നത്. ചർച്ചക്കെ ാടുവിൽ വെള്ളിയാഴ്ച മൃതദേഹം അയക്കാൻ അനുമതി നൽകിയിട്ടുണ്ട്. നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തിലും അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, പിന്നീട് അനുമതി നൽകിയതോടെ ബുധനാഴ്ച നാല് മൃതദേഹം നെടുമ്പാശേരിയിൽ എത്തിച്ച് ബന്ധുക്കൾക്ക് കൈമാറി.
നേരത്തെ രണ്ട് മൃതദേഹം ഏറ്റുവാങ്ങിയ തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യാഴാഴ്ച ഹെൽത്ത് ഇൻസ്പെക്ടർ ഡോ. വിപിൻ വിസമ്മതം അറിയിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തുന്നതിെൻറ 48 മണിക്കൂർ മുമ്പ് എംബാമിങ് അടക്കമുള്ള രേഖകൾ വിമാനത്താവള അധികൃതർക്ക് ലഭ്യമാക്കണമെന്ന ഇന്ത്യൻ എയർ ക്രാഫ്റ്റ് പബ്ലിക് ഹെൽത്ത് റൂൾ ചൂണ്ടിക്കാണിച്ചാണ് തടസ്സം ഉന്നയിച്ചത്. ഈ നടപടി ക്രമങ്ങൾ പാലിച്ചാണെങ്കിൽ എംബാമിങ് കഴിഞ്ഞ മൃതദേഹം രണ്ട് ദിവസത്തോളം വിദേശത്ത് സൂക്ഷിക്കേണ്ടി വരും.
എന്നാൽ, എംബാമിങ് കഴിഞ്ഞ മൃതദേഹം പിന്നീട് സൂക്ഷിക്കാനുള്ള നടപടിക്രമങ്ങൾ പല വിദേശത്തെ രാജ്യങ്ങളിലും നിലവിലില്ല. എംബാമിങ് കഴിയുന്നതോടെ നേരെ വിമാനത്തിലേക്ക് കൊണ്ട് പോകുകയാണ് ചെയ്യുന്നത്. 48 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ വിവരം അറിയിക്കണമെന്ന നിർദേശം ഫെബ്രുവരിയിൽ ഡൽഹി ഹൈകോടതി തള്ളിയിരുന്നു. എന്നാൽ, പുതുതായി ചാർജ് എടുക്കുന്ന ഉദ്യോഗസ്ഥരാണ് പലപ്പോഴും ഈ വിഷയത്തിൽ തടസ്സം ഉന്നയിക്കുന്നത്. പരമാവധി വേഗത്തിൽ അനുമതി നൽകാം എന്ന മറുപടിയാണ് വിമാനത്താവളത്തിൽ നിന്ന് ലഭിച്ചിരിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരി പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങൾ സ്വീകരിച്ച തിരുവനന്തപുരത്തെ വിമാനത്താവള അധികൃതരുടെ പെട്ടന്നുള്ള തീരുമാന മാറ്റം സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
യാത്രാ വിമാനങ്ങൾ നിർത്തലാക്കിയതോടെ കേരളത്തിലേക്കുള്ള മൃതദേഹങ്ങൾ കാർഗോ വിമാനത്തെ ആശ്രയിച്ചാണ് കയറ്റി അയക്കുന്നത്. മുമ്പ് യു.എ.ഇയിൽ നിന്ന് പല വിമാനങ്ങളിലായി മൃതദേഹം കയറ്റിയിരുന്നെങ്കിൽ ഇപ്പോൾ ഏതെങ്കിലുമൊരു കാർഗോ വിമാനം മാത്രമാണ് ആശ്രയം. കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിലും ഇതേ പ്രശ്നമുണ്ടായിരുന്നു. കേരള സർക്കാറും എറണാകുളം കലക്ടറും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.