ദുബൈ: ദുബൈ ടാക്സികളിൽ പരമാവധി ഇനി രണ്ടു പേർ മാത്രമേ യാത്ര ചെയ്യാവൂ എന്ന് റോഡ്സ് ആൻഡ ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) നിർദേശിച്ചു. പൊതുഗതാഗത സംവിധാനം ഉപയോഗിക്കു ന്ന യാത്രക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് പുതിയ നിയന്ത്രണം. യാത്രകളിൽ മറ്റുള്ളവരുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോൾ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും ആർ.ടി.എ നിർദേശങ്ങളിൽ ചൂണ്ടിക്കാട്ടി. കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി മുൻകരുതൽ നടപടികളുടെ പ്രതിരോധ പ്രവർത്തനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും ഉയർന്ന ആഗോള നിലവാരത്തിൽ ആരോഗ്യകരവും സുരക്ഷിതവുമായ ഗതാഗത സേവനങ്ങൾ ഉറപ്പാക്കുക, യാത്രക്കാർക്കിടയിൽ സാമൂഹിക അകലം പാലിക്കുക എന്നിവയാണ് ഈ നടപടികളുടെ ലക്ഷ്യം. അത്യാവശ്യമല്ലെങ്കിൽ പൊതുഗതാഗതം ഉപയോഗിക്കരുതെന്നാണ് ആർ.ടി.എ പൊതുഗതാഗത യാത്രക്കാരോട് ആവശ്യപ്പെടുന്നത്. പുതിയ നടപടികൾ കാരണം കാലതാമസം നേരിടുന്നത് ഒഴിവാക്കാൻ തിരക്കേറിയ സമയത്ത് യാത്ര ചെയ്യരുതെന്നും അധികൃതർ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.