​ക്വാ​റ​ൈൻറൻ പേടിയും വിസ പുതുക്കലും; വിമാനത്താവളത്തിൽ തിരക്കോടു​ തിരക്ക്

ദു​ബൈ: ഒ​രാ​ഴ്​​ച​യാ​യി തി​ര​ക്കൊ​ഴി​ഞ്ഞ യു.​എ.​ഇ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ മൂ​ന്നു​ ദി​വ​സ​മാ​യി സ​ജ ീ​വം. വി​മാ​ന​ങ്ങ​ൾ ഒാ​രോ​ന്നാ​യി റ​ദ്ദാ​ക്കി​യ വാ​ർ​ത്ത​ക​ൾ പ​ര​ക്കു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്​​ച​യും തി​ ങ്ക​ളാ​ഴ്​​ച​യും യു.​എ.​ഇ​യി​ൽ​നി​ന്ന്​ അ​ധി​ക​മാ​യി പ​റ​ന്നു​യ​ർ​ന്ന​ത്​ പ​ത്തോ​ളം​ വി​മാ​ന​ങ്ങ​ൾ. 17 മു​ത ​ൽ വി​സ പു​തു​ക്ക​ലി​ന്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തും 18 മു​ത​ൽ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ നി​ർ​ബ​ന്ധി​ത ക്വാ​റ​ൈ​ൻ​റ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ര​ക്കേ​റാ​ൻ കാ​ര​ണം.
വി​സ പു​തു​ക്കാ​നു​ള്ള​വ​രു​ടെ തി​ര​ക്കാ​യി​രു​ന്നു ഏ​റെ​യും. വി​സ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​വ​ർ പു​തു​ക്കു​ന്ന​തി​നാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പോ​യി വ​ര​ണ​മെ​ന്ന നി​ബ​ന്ധ​ന പാ​ലി​ക്കു​ന്ന​തി​ന്​ എ​യ​ർ​ലൈ​ൻ ഒാ​ഫി​സു​ക​ളി​ലേ​ക്ക്​ ഫോ​ൺ​വി​ളി​ക​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ വ​ർ​ധി​ച്ച​തോ​ടെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഒ​മ്പ​ത്​ ​ൈഫ്ല​റ്റു​ക​ൾ കൂ​ടി അ​ധി​ക​മാ​യി ചാ​ർ​ട്ട്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം മു​ൻ​നി​ർ​ത്തി ഒ​മ്പ​ത്​ വി​മാ​ന​ങ്ങ​ളാ​ണ് ത​ങ്ങ​ൾ അ​ധി​ക​മാ​യി ചാ​ർ​ട്ട്​ ചെ​യ്​​ത​തെ​ന്ന്​​ സ്​​മാ​ർ​ട്ട്​ ട്രാ​വ​ൽ എം.​ഡി അ​ഫി അ​ഹ്​​മ​ദ് പ​റ​ഞ്ഞു. ര​ണ്ടു​ ദി​വ​സ​ത്തി​നു​ള്ളി​ൽ ഏ​ക​ദേ​ശം 1500 പേ​രെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ പു​റം​രാ​ജ്യ​ങ്ങ​ളി​ൽ പോ​യി തി​രി​കെ​യെ​ത്തി വി​സ പു​തു​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക്​ പു​തി​യ വി​സ അ​നു​വ​ദി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലും തി​ര​ക്കേ​റാ​ൻ കാ​ര​ണ​മാ​യി. ബു​ധ​നാ​ഴ്​​ച മു​ത​ൽ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രും നി​ർ​ബ​ന്ധ​മാ​യും 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന നി​ബ​ന്ധ​ന​യാ​ണ്​ തി​ര​ക്ക്​ കൂ​ടാ​ൻ മ​റ്റൊ​രു കാ​ര​ണം. ഇ​തോ​ടെ 18നു​ശേ​ഷം ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത പ​ല​രും ക​ഴി​ഞ്ഞ ര​ണ്ടു​ ദി​വ​സ​ത്തി​നി​ടെ നാ​ട്ടി​ലേ​ക്കു​ തി​രി​ച്ചു. എ​ന്നാ​ൽ, ക്വാ​റ​ൈ​ൻ​റ​ൻ പേ​ടി​ച്ച്​ ടി​ക്ക​റ്റ്​ റ​ദ്ദാ​ക്കി​യ​വ​രു​മു​ണ്ട്. നാ​ട്ടി​ലെ​ത്തി​യാ​ൽ വീ​ട്ടി​ലാ​ണെ​ങ്കി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട അ​വ​സ്​​ഥ നി​ല​വി​ലു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി​േ​പാ​ലും ഇ​ട​പ​ഴ​കു​ന്ന​ത്​ മൂ​ല​മു​ള്ള അ​പ​ക​ട​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​ക്കൂ​ടി​യാ​ണ്​ പ​ല​രും യാ​ത്ര നീ​ട്ടി​യ​ത്. ഇ​ന്ന്​ വൈ​കു​ന്നേ​രം മു​ത​ൽ എ​ത്തു​ന്ന വി​മാ​ന​ത്തി​ലു​ള്ള​വ​ർ​ക്കാ​ണ്​ നി​ർ​ബ​ന്ധി​ത നി​രീ​ക്ഷ​ണം ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.