വാലെ പാർക്കിങ് സേവനങ്ങളുടെ പേയ്മെന്‍റ് ഡിജിറ്റലായി അടക്കുന്നതിനുള്ള കരാറിൽ വാൽട്രാൻസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ആൻഡ് സർവിസസുമായി സാലിക് ഒപ്പുവെക്കുന്നു
ദുബൈ: എമിറേറ്റിലുടനീളമുള്ള വാലെ പാർക്കിങ് സേവനങ്ങളുടെ ഫീസ് അടക്കുന്നതിന് ഡിജിറ്റൽ വാലറ്റ് സൗകര്യമൊരുക്കാൻ വാൽട്രാൻസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ആൻഡ് സർവിസസുമായി സാലിക് കരാർ ഒപ്പുവെച്ചു. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ട്രാൻസ്പോട്ടേഷൻ മാനേജ്മെന്‍റ് ആൻഡ് സർവിസസ് കമ്പനിയാണ് വാൽട്രാൻസ്. കരാർ പ്രകാരം 100 സ്ഥലങ്ങളിൽ വാലെ പാർക്കിങ് പേയ്മെന്‍റ് വാൽട്രാൻസ് ഡിജിറ്റൽ വാലറ്റ് വഴി നടത്താനാവും.
മാൾ ഓഫ് എമിറേറ്റ്സ്, ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ എന്നിവ ഉൾപ്പെടെ പ്രധാന ചെറുകിട, വാണിജ്യ, വിനോദ കേന്ദ്രങ്ങളിലെല്ലാം വാലെ പാർക്കിങ് ഫീസ് ഡിജിറ്റലായി അടക്കാനുള്ള സൗകര്യമുണ്ടാകുമെന്ന് മീഡിയ ഓഫിസ് റിപോർട്ട് ചെയ്തു. കൂടുതൽ സുഗമവും പണരഹിതവുമായ ഗതാഗത അന്തരീക്ഷത്തിലേക്ക് ദുബൈ അതിവേഗം മുന്നേറുന്ന സാഹചര്യത്തിൽ റോഡ് നികുതി പിരിവ് എന്നതിനപ്പുറം വിശാലമായ നഗര ഗതാഗത, ഡിജിറ്റൽ പേയ്മെന്‍റ് സേവനങ്ങളിലേക്ക്സാലിക്കിന്‍റെ പങ്ക് വികസിപ്പിക്കുന്നതിനുള്ള മറ്റൊരു ചുവട്വെപ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നതെന്ന് സി.ഇ.ഒ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.