ദുബൈ: പൊതു ഗതാഗതവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനും സുരക്ഷി തമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) നടത്തിയ പരിശോധനയിൽ 146ഓളം നിയമലംഘനങ്ങൾ പിടികൂടി. ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷൻ, ദുബൈ ഇൻവെസ്റ്റ്മെൻറ് പാർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന കാമ്പയിൻ സംഘടിപ്പിച്ചത്. അനധികൃത നോൽ കാർഡുകളുടെ വിൽപന, ലൈസൻസില്ലാതെയുള്ള വാഹന ഉപയോഗം, ഷെയർ ടാക്സി സർവിസ് എന്നിവയാണ് മുഖ്യമായും കണ്ടെത്തിയത്.
അനധികൃതമായി നോൽ കാർഡുകൾ വിൽപന നടത്തിയ ആറു കേസുകൾ കണ്ടെത്തിയപ്പോൾ മതിയായ ചാർജ് നൽകാതെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച 116 കുറ്റകൃത്യങ്ങളും പരിശോധനയിൽ വെളിവായി. അനധികൃതമായി ഗതാഗതം നടത്തിയ 17 കേസുകളും ഷെയർ ടാക്സി സർവിസ് നടത്തിയ ഏഴു പേരെയും പരിശോധനയിൽ കണ്ടെത്തി. അനുവദനീയമല്ലാത്ത പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജന അവബോധം വളർത്തുക, പൊതുഗതാഗത രംഗത്ത് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഉയർന്ന നിലവാരമുള്ള സേവനങ്ങങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിശോധന കാമ്പയിൻ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.