ദുബൈ: മാതൃരാജ്യത്തേക്കുള്ള മടക്കയാത്രക്കിടെ നഷ്ടമായ പണമടങ്ങിയ ബാഗ് ഒരു മണിക്ക ൂറിനകം ഏഷ്യക്കാരന് ദുബൈ പൊലീസ് വീണ്ടെടുത്തു നൽകി. പ്രഫഷനലിസംകൊണ്ട് ശ്രദ്ധേയമാ യ ദുബൈ പൊലീസിെൻറ വേഗമാർന്ന നീക്കമാണ് ദുബൈ വിമാനത്താവളത്തിൽനിന്ന് യാത്രക്കൊരുങ്ങിയ യാത്രക്കാരന് തുണയായത്. കഴിഞ്ഞ ദിവസമാണ് 50,000 ദിർഹവും ആയിരം രൂപയുമടങ്ങുന്ന ബാഗ് ഉടമസ്ഥരില്ലാത്ത നിലയിൽ വിമാനത്താവളത്തിൽ കണ്ടെത്തിയത്. എന്നാൽ, ബാഗ് നഷ്ടമായത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നില്ല. എങ്കിലും ബാഗ് ഏതെങ്കിലുമൊരു യാത്രക്കാരേൻറതാണെന്ന് ബോധ്യമുണ്ടായിരുന്നുവെന്ന് ദുബൈ പൊലീസിലെ എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അഹ്മദ് അൽ മസ് റൂയി പറഞ്ഞു.
ബാഗ് നഷ്ടപ്പെട്ട കാര്യം ശ്രദ്ധയിൽപെടാതിരിക്കുകയോ അല്ലെങ്കിൽ തിരയുകയോ ചെയ്യുന്ന ആ യാത്രക്കാരനെ കണ്ടെത്തുകയായിരുന്നു പിന്നീട് പൊലീസിെൻറ ലക്ഷ്യം. ഇതിനായി ഒരു ടീം രൂപവത്കരിച്ച് നടത്തിയ തിരച്ചിലിൽ ഒരു മണിക്കൂറിനകംതന്നെ യഥാർഥ ഉടമസ്ഥനായ യാത്രക്കാരനെ കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്തിൽ കയറുന്നതിനുമുമ്പ് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞ് ബാഗ് കൈമാറിയപ്പോൾ യാത്രക്കാരൻ ഞെട്ടിപ്പോയി. ആശ്ചര്യവും സന്തോഷവും പ്രകടിപ്പിച്ച് ദുബൈ പൊലീസിന് നന്ദി പറഞ്ഞാണ് യാത്രക്കാരൻ വിമാനം കയറിയത്. ഇത്തരത്തിൽ നിരവധി അനുഭവങ്ങളാണ് ദുബൈ പൊലീസിനുള്ളതെന്നും വിമാനത്താവളങ്ങളിലെ സുരക്ഷക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നതെന്നും അൽ മസ്റൂയി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.