ദുബൈ: 2020ലെ ആദ്യ പാദത്തിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജവും പകർപ്പെടുത്തതുമായ 48,000 ഉൽപന് നങ്ങൾ പിടികൂടി നശിപ്പിച്ചതായി ദുബൈ കസ്റ്റംസ് അറിയിച്ചു. വില കൂടിയ ബ്രാൻഡുകളുടെ പ േരിൽ നിർമിക്കുന്ന പകർപ്പ് ഉൽപന്നങ്ങളുടെ വിപണനം തടയുന്നതിനും സുസ്ഥിര വികസനത്തിന് പിന്തുണ നൽകുന്നതിനുമായി കസ്റ്റംസ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്രയധികം വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുക്കാനായതെന്ന് കസ്റ്റംസ് അധികൃതർ വെളിപ്പെടുത്തി. 8.6 ലക്ഷം ദിർഹം വിലമതിക്കുന്ന 42,184 ആപ്പിൾ ഉൽപന്നങ്ങളുടെ വ്യാജ പതിപ്പുകളും ആഗോള ബ്രാൻഡായ മൈക്കിൾ ഖോറിെൻറ കോപ്പി ഉൽപന്നങ്ങളും നശിപ്പിക്കപ്പെട്ടവയിൽ പെടും. പിടിച്ചെടുത്ത വ്യാജ ഉൽപന്നങ്ങൾ പരിസ്ഥിതിക്ക് ദോഷം വരുത്താത്ത രീതിയിൽ റീസൈക്ലിങ് ചെയ്തതായും അധികൃതർ ചൂണ്ടിക്കാട്ടി.
ബ്രാൻഡ് ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മറ്റു രാജ്യങ്ങളുമായും പങ്കാളികളുമായും വൈദഗ്ധ്യങ്ങളും സഹകരണവും കൈമാറ്റം ചെയ്യുന്നതിലൂടെ മികച്ച വ്യാപാരം നിലനിർത്തുന്നതിനുമായി ദുബൈ കസ്റ്റംസ് എല്ലാവിധത്തിലും വ്യാജ ഉൽപന്നങ്ങളുടെ വിപണനവും വിതരണവും കർശനമായാണ് നേരിടുന്നതെന്ന് ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറൽ അഹ്മദ് മഹബൂബ് മുസാബി പറഞ്ഞു. കഴിഞ്ഞ വർഷം 190 ബ്രാൻഡുകളുടെ പേരിൽ 6,37,000 വ്യാജ ഉൽപന്നങ്ങളാണ് പിടികൂടിയത്. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട അവകാശങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെയും പ്രത്യേകിച്ച് യുവതലമുറയെയും ബോധവത്കരിക്കുന്നതിനായി ദുബൈ കസ്റ്റംസ് കഴിഞ്ഞ വർഷം 86 ശിൽപശാലകളും പ്രഭാഷണങ്ങളുമാണ് സംഘടിപ്പിച്ചത്. 46,000 ആളുകളിലേക്ക് ഇതിെൻറ സന്ദേശമെത്തിക്കാൻ കഴിഞ്ഞതായും മഹബൂബ് മുസാബി ചൂണ്ടിക്കാട്ടി. വ്യാജ ഉൽപന്നങ്ങൾ ഇല്ലാതാക്കാൻ ദുബൈ കസ്റ്റംസ് നടത്തുന്ന ശ്രമങ്ങളെ യു.എ.ഇയിലെ അമേരിക്കൻ എംബസിയും പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.