ദുബൈ: അഞ്ച് രാജ്യങ്ങളിൽനിന്നെത്തുന്ന യാത്രക്കാരെ ദുബൈ അന്താരാഷ്്ട്ര വിമാനത്താവ ളത്തിൽ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുമെന്ന് ദുബൈ എയർപോർട്ട് അതോറിറ്റി അറിയിച്ചു. തായ്ലൻഡ്, ലബനാൻ, സിറിയ, ഇറ്റലി, ചൈന രാജ്യങ്ങളിൽനിന്ന് ദുബൈയിലെത്തുന്നവരെയാണ് തെർമൽ സ്ക്രീനിങ്ങിനും തുടർന്ന് ശ്വാസകോശ സംബന്ധമായ പരിശോധനക്കും വിധേയമാക്കുക.
കോവിഡ് -19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായി ദുബൈ ഹെൽത്ത് അതോറിറ്റിയുടെ കീഴിലെ എയർപോർട്ട് മെഡിക്കൽ സംഘം പരിശോധനകൾക്ക് നേതൃത്വം നൽകും. ദുബൈ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും യു.എ.ഇ ഹെൽത്ത് അതോറിറ്റിയുടെയും മേൽനോട്ടത്തിലാണ് ഏറ്റവും പുതിയ തീരുമാനം നടപ്പാക്കുന്നത്. ദുബൈ വിമാനത്താവളങ്ങളിലെത്തിച്ചേരുന്ന എല്ലാ യാത്രക്കാരെയും തെർമൽ സ്കാനിങ്ങിന് വിധേയരാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.