ദുബൈ: കോവിഡ് -19നെതിരെ ശക്തമായ പ്രതിരോധ നടപടികൾ തുടരുന്ന പശ്ചാത്തലത്തിൽ ദുബൈയിൽ രണ്ടാഴ്ചത്തേക്ക് ശീഷ നിരോധിച്ചു. ശീഷ കഫെ, കോഫീ ഷോപ്പുകൾ എന്നിവിടങ്ങളിൽ ശീഷ ഉപയോഗിക ്കുന്നതും അതിന് സൗകര്യമൊരുക്കുന്നതും വിലക്കിക്കൊണ്ട് ദുബൈ സർക്കാറാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. പ്രതിരോധ നടപടികളും പൊതുജനാരോഗ്യ സുരക്ഷയും കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്ക് ശീഷ ഉപയോഗിക്കുന്നതും സൗകര്യമൊരുക്കുന്നതും കർശനമായി നിർത്തിവെക്കണമെന്ന് ദുബൈ മുനിസിപ്പാലിറ്റിയും ദുബൈ ഇക്കണോമിക് െഡവലപ്മെൻറ് വിഭാഗവും ഉത്തരവിട്ടതായി ദുബൈ മീഡിയ ഓഫിസ് ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞദിവസം അബൂദബിയിലും ശീഷ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അബൂദബിയിലെ എല്ലാ ടൂറിസം, ഹോട്ടൽ സ്ഥാപനങ്ങളിലും ഹുക്ക (ശീഷ) പുകവലി സൗകര്യങ്ങൾക്കാണ് നിരോധനമേർപ്പെടുത്തിയത്. ഹുക്കയിലൂടെയുള്ള പുകവലി പകർച്ചവ്യാധികൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് ഉപയോക്താക്കൾക്ക് ഹുക്ക നൽകുന്നത് ഒഴിവാക്കണമെന്ന് അബൂദബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് തലസ്ഥാന എമിറേറ്റിലെ എല്ലാ ടൂറിസം, ഹോട്ടൽ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടത്. ടൂറിസ്റ്റ് സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും ഹുക്ക ലഭ്യമാക്കുന്നത് പൂർണമായും ഒഴിവാക്കണം. മറ്റു വകുപ്പുകളുമായി ഏകോപിപ്പിച്ച് സാംസ്കാരിക ടൂറിസം വകുപ്പ് പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. ഈ നിർദേശങ്ങൾ പാലിക്കാത്ത ടൂറിസ്റ്റ് ഹോട്ടൽ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.