അജ്മാന്: ജോലി അന്വേഷിക്കാനെന്ന വ്യാജേന മലയാളികളുടെ ഒപ്പം ചേർന്നയാൾ പണവുമായി മു ങ്ങി. പട്ടാമ്പി സ്വദേശി എന്ന് പരിചയപ്പെടുത്തി മലയാളികളുടെ താമസസ്ഥലത്തെത്തിയ ആ ളാണ് കൂടെ താമസിക്കുന്നവരുടെ പണവുമായി മുങ്ങിയത്. നാട്ടിലായിരുന്ന ഇയാള്‍ ഗള്‍ഫില േക്ക് വരാനുള്ള ചെലവിനായി അജ്മാനില്‍ കൂടെ ജോലി ചെയ്തിരുന്ന മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശി യൂസുഫിനോട് 7500 ഇന്ത്യൻ രൂപ ആവശ്യപ്പെട്ടിരുന്നു. അജ്മാനിലെ മക്കാനിയില്‍ ജോലിചെയ്യുന്ന യൂസഫ് പണം അയച്ച് സഹായിച്ചു. കഴിഞ്ഞയാഴ്ച അജ്മാനില്‍ എത്തിയ ഇയാൾ താമസിക്കാന്‍ സ്ഥലമില്ലെന്നു പറഞ്ഞപ്പോള്‍ യൂസഫ് താമസസ്ഥലത്ത് ഇടം നല്കി. അബൂദബിയില്‍ ജോലി ശരിയായിട്ടുണ്ടെന്നും ഒരാഴ്ചക്കുള്ളില്‍ അങ്ങോട്ട് പോകുമെന്നും യൂസഫിനെ പറഞ്ഞ് ധരിപ്പിച്ചിരുന്നു.
ഇതിനിടക്ക് യൂസഫിന് ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയിലാവുകയും ഡോക്ടര്‍ വിശ്രമം നിര്‍ദേശിക്കുകയും ചെയ്തു. ഇതേതുടർന്ന്, ശമ്പളം കിട്ടിയ തുക വീടിെൻറ ലോൺ അടക്കാനായി നാട്ടിലേക്ക് അയക്കാൻ കഴിയാതെ വന്നു. ഇതോടെ താൻ പണം അയച്ചുകൊള്ളാമെന്നുപറഞ്ഞ് 3000 ദിർഹം ഇയാൾ യൂസുഫിൽനിന്ന് വാങ്ങി. യൂസുഫിനൊപ്പം ജോലിചെയ്യുന്ന തമിഴ്നാട് സ്വദേശിയില്‍നിന്ന് 1000 ദിർഹവും വാങ്ങി. പണം അയച്ച ശേഷം തിരികെ വന്ന ഇയാൾ പണം നാളെ നാട്ടില്‍ കിട്ടുമെന്ന് അറിയിച്ചു. ഇതിനിടയില്‍ റൂമിലുള്ളവര്‍ ഉറങ്ങുന്ന തക്കം നോക്കി ഇയാള്‍ പെട്ടിയുമെടുത്ത് മുങ്ങുകയായിരുന്നു. ഇതേതുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പണം ഉടൻ കിട്ടുമെന്ന പ്രതികരണമാണ് ലഭിച്ചിരുന്നത്.
എന്നാല്‍, നാട്ടിൽ ഇതുവരെ പണം എത്തിയിട്ടില്ല. ഇപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ആണ് കാണിക്കുന്നതെന്ന് യൂസുഫും കൂടെ ജോലി ചെയ്യുന്നവരും പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കഴിഞ്ഞ ഞായറാഴ്ച നാട്ടിലേക്ക് കടന്നതായാണ് വിവരം. വിസിറ്റിങ്ങിലാണ് എന്നു പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെങ്കിലും ഈ വര്‍ഷം ആറാം മാസത്തില്‍ തീരുന്ന ഇയാളുടെ തിരിച്ചറിയല്‍ രേഖ റൂമില്‍നിന്ന് കണ്ടുകിട്ടി. നാട്ടിലെ ഇയാളുടെ വീടുമായി ബന്ധപ്പെട്ടപ്പോള്‍ ആള് സ്ഥലത്ത് എത്തിയിട്ടില്ല എന്ന അറിവാണ് ലഭിക്കുന്നത്. ജോലിക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മറ്റു പലരില്‍നിന്നും പണം പറ്റിച്ചതായി അറിയാന്‍ കഴിയുന്നുണ്ട്. ചെറിയ വരുമാനക്കാരായ തൊഴിലാളികളുടെ നീക്കിയിരിപ്പ് തട്ടിയെടുത്ത് മുങ്ങിയവനെ കണ്ടെത്താനുള്ള പ്രയത്നത്തിലാണ് അജ്മാനിലെ ഹോട്ടല്‍ തൊഴിലാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.