ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ വാര്‍ഷിക സിംഗിള്‍ എന്‍ട്രി ഷെഫ് മത്സരം ‘23ാമത് എമിറേറ്റ ്സ് ഇൻറര്‍നാഷനല്‍ സലൂണ്‍ കുലിനെയര്’ മാര്‍ച്ച് മൂന്നു മുതല്‍ അഞ്ചു വരെ ഷാര്‍ജ എക്സ്പോ സെൻററില്‍ നടക്കും. ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ്.സി.സി.ഐ) ചെയര്മാന് അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ് ഉദ്ഘാടനം ചെയ്യും. ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ കാണാനും ഭക്ഷണ, പാനീയ മേഖലയിലെ പങ്കാളിത്തവും കരാറുകളും പ്രോത്സാഹിപ്പിക്കാനും പറ്റിയ അവസരമാണിതെന്ന് എക്സ്പോ സെൻറര്‍ ഷാര്‍ജ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അല്‍ മിദ്ഫ പറഞ്ഞു.ചേംബര്‍ ആന്‍ഡ് എക്സ്പോ സെൻറര്‍ ഷാര്‍ജയില്‍ ബിസിനസുകള്‍ വളരാന്‍ ആഗ്രഹിക്കുന്നു. ഷാര്‍ജ ആസ്ഥാനമായുള്ള കമ്പനികള്‍ക്ക് നേരിട്ട് നേട്ടമുണ്ടാക്കാനാകുമെന്നാണ് ഇൗ നടപടികൾ നൽകുന്ന സൂചന.
പാചക മത്സരം, കല, വിദ്യാഭ്യാസം, ഉല്പന്നങ്ങള്, സേവനങ്ങള്‍ എന്നിവ ഒരേ മേല്‍ക്കൂരയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പര്‍പ്പിള്‍ കിച്ചന് ഇവൻറ് സി.ഇ.ഒയും എക്സ്പോകുലിനെയറിെൻറ ഓര്‍ഗനൈസറുമായ ജോവാന് കുക്ക് അഭിപ്രായപ്പെട്ടു. ഷെഫ് ഇൻറര്‍നാഷനല്‍ സെൻറര്‍, ദുബൈ കോളജ് ഓഫ് ടൂറിസം, എമിറേറ്റ്സ് അക്കാദമി ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്, ഇൻറര്‍നാഷനല്‍ സെൻറര്‍ ഫോര്‍ കുലിെനറി ആര്‍ട്സ്, റിച്ച്മോണ്ട് മാസ്റ്റര്ബേക്കര് തുടങ്ങിയ സ്ഥാപനങ്ങള്‍ മേളയിലെത്തും. ഇത്തരം പഠനമേഖലകള്‍ തേടുന്നവര്‍ക്ക് ഇവരുടെ സാന്നിധ്യം ഏറെ പ്രയോജനപ്പെടുമെന്നും ജോവാന് പറഞ്ഞു. ചോക്ലറ്റ്, പച്ചക്കറി, പഴം, ഐസ് തുടങ്ങിയവകൊണ്ട് പുത്തനാം അഴകിെൻറ ശില്പങ്ങള് മെനയുന്നവരുടെ കരവിരുതുകളും കേക്കുനിര്‍മാണ കലയിലെ കസര്‍ത്തുകളും മേളയില്‍ സൗജന്യമായി ആസ്വദിക്കാം. പ്രവേശനവും വാഹനങ്ങള്‍ നിർത്തുവാനുള്ള സൗകര്യവും സൗജന്യമാണ്. ദിവസവും രാവിലെ 11ന് പ്രദര്‍ശനം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.