ഷാര്‍ജ: വര്ണരാജികള് മിഴികളില്‍ സപ്തവര്ണങ്ങള് ചാര്‍ത്തുന്ന ഷാര്‍ജ വെളിച്ചോത്സ വം ബസില്‍ കറങ്ങി കാണാന്‍ അവസരം. ഖാലിദ് ലഗൂണ്‍, അല്‍ നൂര്‍ മോസ്ക്, അല്‍ മജാസ് വാട്ടര്ഫ്ര ണ്ട്, അല്‍ ഖസബ, ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവിടങ്ങളിലൂടെയാണ് ഇരുനില ബസ് സന്ദര്‍ശകരുമായി കറങ്ങുക.
വൈകീട്ട് ഏഴ് മുതല്‍ എല്ലാ മണിക്കൂറിലും പുറപ്പെടുന്ന ബസ് രാത്രി 10 വരെ ലഭിക്കും. ഒരു മണിക്കൂര്‍ സവാരിയില്‍ എഴു ഭാഷകളില്‍, ഓഡിയോ ഫോര്‍മാറ്റിലുള്ള ഗൈഡ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. മുതിര്‍ന്നവര്‍ക്ക് 30 ദിര്‍ഹമും കുട്ടികള്‍ക്ക് 10 ദിര്‍ഹമുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ സി.എസ്.എസ് സെയില്‍സ് കിയോസ്കുകളിലും ഷാര്‍ജയിലെ ബസുകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.citysightseeing.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.