വാസു ഷറോഫ്

ഇന്ത്യന്‍ വ്യവസായി വാസു ഷറോഫ് ദുബൈയിൽ നിര്യാതനായി

ദുബൈ: യു.എ.ഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി വാസു ഷറോഫ് ദുബൈയില്‍ അന്തരിച്ചു. 85 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4.30 ന് ദുബൈ ജബല്‍അലിയിലെ പുതിയ ഹിന്ദു ശ്മശാനത്തില്‍ നടക്കും.

ദുബൈയിലെ റീഗല്‍ ഗ്രൂപ്പിന്‍റെ സ്ഥാപകനാണ്. യു.എ.ഇയിലെ ടെക്‌സ്‌റ്റൈല്‍ വ്യാപാരത്തിന്‍റെ തുടക്കക്കാരനായ ഇദ്ദേഹം വ്യവസായ വാണിജ്യ ലോകത്ത് ടെക്‌സ്റ്റൈല്‍ രാജാവ് എന്നും അറിയപ്പെട്ടിരുന്നു. ദുബൈ ജബല്‍ അലി ക്ഷേത്രത്തിന്‍റെ സ്ഥാപകരില്‍ ഒരാളാണ്. ദുബൈയിലെ ദി ഇന്ത്യന്‍ ഹൈസ്‌കൂള്‍, ഇന്ത്യാ ക്ലബ് എന്നിവ സ്ഥാപിച്ചതില്‍ പ്രധാന പങ്കുവഹിച്ചു.

Tags:    
News Summary - Indian businessman Vasu Shroff passes away in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.