????? ????????????? 2020?? ???????????? ????????????? ?????????

ദു​ബൈ എ​ക്​​സ്​​പോ: 2020 മി​ക​വിന്​ കു​വൈ​ത്തും

ദുബൈ: ലോ​ക​ത്തെ വി​സ്​​മ​യി​പ്പി​ക്കു​ന്ന എ​ക്​​സ്​​പോ 2020 ​ആ​ഗോ​ള പ്ര​ദ​ർ​ശ​ന​ത്തി​ൽ പാ​ര​മ്പ​ര്യ​വും നൂ​ത​നാ​ശ​യ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ച പ​വി​ലി​യ​നു​മാ​യി കു​വൈ​ത്തും എ​ത്തു​ന്നു. കു​വൈ​ത്തി പൈ​തൃ​കം അ ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന, ഭാ​വി​യെ​ക്കു​റി​ച്ച്​ സ​ങ്ക​ൽ​പ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന പ്ര​മേ​യ​ങ്ങ​ളാ​ണ്​ ദ​ു​ബൈ​യി​ൽ ഒ​ക്​​ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന എ​ക്​​സ്​​പോ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന്​ കു​വൈ​ത്ത്​ വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​നീ​റ അ​ൽ ഹു​വൈ​ദി ദു​ബൈ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കു​വൈ​ത്തി​​െൻറ ‘വി​ഷ​ൻ 2035’നെ ​പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ സ​മ്മേ​ള​നം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രെ സ്വാ​ഗ​തം ചെ​യ്യും. കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന സു​സ്​​ഥി​ര വി​ക​സ​ന പ​ദ്ധ​തി​ക​ളും കാ​​ഴ്​​ച​പ്പാ​ടു​ക​ളും ച​ർ​ച്ച ചെ​യ്യാ​നും ലോ​ക രാ​ഷ്​​ട്ര​ങ്ങ​ളും ആ​ഗോ​ള സ​ഞ്ചാ​രി​ക​ളു​മാ​യി ഇൗ ​ആ​ശ​യ​ങ്ങ​ൾ പ​ങ്കു​​വെ​ക്കാ​നും ഉ​ത​കു​ന്ന മി​ക​ച്ച അ​വ​സ​ര​മാ​യി എ​ക്​​സ്​​പോ 2020 പ​ങ്കാ​ളി​ത്ത​ത്തെ കാ​ണു​ന്നു​വെ​ന്ന്​ മു​നീ​റ അ​ൽ ഹു​വൈ​ദി പ​റ​ഞ്ഞു.

പു​ന​രു​പ​യോ​ഗ ഉൗ​ർ​ജം, ​െഎ​ക്യ​രാ​ഷ്​​ട്ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ എ​ന്നി​വ​ക്കും പ്രാ​ധാ​ന്യം ന​ൽ​കും. 4546 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തൃ​തി​യു​ള്ള പ​വി​ലി​യ​ൻ അ​തി​മ​നോ​ഹ​ര നി​ർ​മി​തി​യാ​യി​രി​ക്കും. എ​ക്​​സ്​​പോ​യു​ടെ സു​പ്ര​ധാ​ന ഭാ​ഗ​മാ​യ ഡോം ​അ​ൽ വാ​സ​ൽ സ്​​ക്വ​യ​റി​നോ​ട്​ ചേ​ർ​ന്ന്​ ഒ​രു​ക്കു​ന്ന പ​വി​ലി​യ​നി​ലെ മ​ണ​ൽ​ശി​ൽ​പ​ങ്ങ​ളും ജ​ല​ഗോ​പു​ര​വും ആ​ക​ർ​ഷ​ക​മാ​വും. കു​വൈ​ത്തി​ലെ ക​ലാ​കാ​ര​ന്മാ​ർ, ശാ​സ്​​ത്ര​ജ്​​ഞ​ർ, സം​രം​ഭ​ക​ർ എ​ന്നി​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ, ആ​വി​ഷ്​​കാ​ര​ങ്ങ​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള വേ​ദി​യാ​ക്കി എ​ക്​​സ്​​പോ പ​വി​ലി​യ​നെ പ​രി​വ​ർ​ത്തി​പ്പി​ക്കും. പ്ര​ത്യേ​ക പ​രി​ര​ക്ഷ ആ​വ​​ശ്യ​മു​ള്ള മ​നു​ഷ്യ​ർ, സ്​​കൂ​ൾ കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സൃ​ഷ്​​ടി​ക​ൾ​ക്കും പ്രാ​ധാ​ന്യ​പൂ​ർ​വ​മാ​യ ഇ​ടം ന​ൽ​കും. യു.​എ.​ഇ​യും കു​വൈ​ത്തും ത​മ്മി​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ​മേ​റെ​യു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ എ​ക്​​സ്​​പോ പ​ങ്കാ​ളി​ത്തം നി​മി​ത്ത​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.