അൽഐൻ: ഒറ്റനോട്ടത്തിൽ ആംബുലൻസ് ആണെന്ന് തോന്നിക്കുന്ന മിനി ബസുകൾ കണ്ടിട്ട് പലർക്ക ും പിടികിട്ടിയിട്ടില്ല, ഇത് പൊതുഗതാഗത വകുപ്പിെൻറ യാത്രാബസുകളാണെന്ന്. അൽഐനിൽ മാ ത്രം പുതുതായി ഇറങ്ങിയത് ഇരുപതോളം ബസുകളാണ്. ജനുവരി 17 മുതൽ അഞ്ചു റൂട്ടുകളിലാണ് സർവിസ് ആരംഭിച്ചത്. നിലവിൽ ഗതാഗത വകുപ്പിെൻറ ബസുകൾ ഓടാത്ത റൂട്ടുകളിലാണ് പുതിയ മിനി ബസുകൾ ഓടുന്നത്. ഓരോ മണിക്കൂർ ഇടവിട്ടാണ് ഈ റൂട്ടുകളിൽ സർവിസ് ഉള്ളത്. ഈ ബസുകൾ നിയന്ത്രിത സ്റ്റോപ്പുകളിൽ മാത്രമേ നിർത്തുകയുള്ളൂ. നേരേത്ത സർവിസ് ഉണ്ടായിരുന്ന അൽഹയർ-സ്വയ്ഹാൻ റൂട്ടിന് പുറമെ അൽഐൻ നാഷനൽ മ്യൂസിയത്തിൽനിന്ന് ഖത്താറ മ്യൂസിയത്തിലേക്ക് 901ഉം അൽഐൻ ബസ് സ്റ്റേഷനിൽനിന്ന് അൽവാഹ മാളിനടുത്തേക്ക് 902ഉം ജീമി മെഡി ക്ലിനിക്കിനടുത്തുനിന്ന് ശിയാബുൽ അഷ്കർ എന്ന ശഅബിയയിലേക്ക് 941ഉം അൽഐൻ ബസ് സ്റ്റേഷനിൽനിന്ന് ജബൽ ഹഫീതിനടുത്തുള്ള താമസസ്ഥലത്തേക്ക് 991മാണ് പുതിയ റൂട്ടുകൾ.
17 സീറ്റുകളുള്ള മിനി ബസുകളാണ് സർവിസിനായി ഉപയോഗിക്കുന്നത്. ഈ സീറ്റുകളിൽ ഉൾക്കൊള്ളുന്ന യാത്രക്കാർക്ക് മാത്രമേ യാത്രചെയ്യാൻ അനുവാദമുള്ളൂ. എന്നാൽ, നഗരത്തിലോടുന്ന വലിയ ബസുകളിൽ സീറ്റുകൾ ഒഴിവില്ലെങ്കിൽ നിന്നും യാത്ര ചെയ്യാം. ഹാഫിലാത് കാർഡുകൾ ഉപയോഗിച്ച് ഈ ബസുകളിൽ യാത്ര ചെയ്യാം. നഗരത്തിനുള്ളിലെ യാത്രക്ക് രണ്ടു ദിർഹമാണ് ഈടാക്കുന്നത്. നിലവിൽ ഓടുന്ന വലിയ ബസുകളിൽ ഹാഫിലാത് കാർഡുകൾ റീചാർജ് ചെയ്യാൻ സൗകര്യമില്ല. തവാം ആശുപത്രി കോമ്പൗണ്ടിൽനിന്ന് പ്രധാന ബസ് സ്േറ്റാപ്പുമായി ബന്ധിപ്പിക്കുന്ന തരത്തിൽ ഏതാനും മാസങ്ങൾക്ക് മുമ്പുതന്നെ രണ്ട് ചെറിയ ബസുകൾ ഉപയോഗിച്ച് ഷട്ടിൽ സർവിസ് തുടങ്ങിയിരുന്നു. ഈ ബസുകളിലെ യാത്ര സൗജന്യവുമാണ്. ഈ ബസുകളെ കുറിച്ചുള്ള അജ്ഞതമൂലവും ആംബുലൻസ് ആണെന്ന് തെറ്റിദ്ധരിച്ചും പലരും ഈ സർവിസുകൾ ഉപയോഗിക്കുന്നില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.