ദുബൈ: നാട്ടിൻപുറത്തെ കാർണിവൽ കാഴ്ചകളിലെ സ്ഥിരസാന്നിധ്യമായ യന്ത്ര ഉൗഞ്ഞാൽ പല രുടെയും ഹരമാണ്. മുകളിൽനിന്ന് താഴോട്ടുള്ള ഒഴുക്കിൽ ചങ്കിനുള്ളിൽ ‘തീ’ പടരാത്തവരാ യി ആരും ഉണ്ടാവില്ല. എന്നാൽ, 250 മീറ്റർ ഉയരത്തിൽ കറങ്ങുന്ന യന്ത്ര ഉൗഞ്ഞാലിൽനിന്ന് താഴേക്ക് വരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ. എങ്കിൽ കാത്തിരുന്നോളൂ. ഇൗ വർഷംതന്നെ ദുബൈ ബ്ലൂ വാേട്ടഴ്സ് െഎലൻഡിൽ ‘െഎൻ ദുബൈ’ എന്ന പേരിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യന്ത്ര ഉൗഞ്ഞാൽ പൂർത്തിയാകുെമന്ന് ദുബൈ മീഡിയ ഒാഫിസ് അറിയിച്ചു.
ലാസ് വാഗസിലെ 167 മീറ്റർ ഉയരമുള്ള ‘ഹൈ റോളറിനെ’യാണ് ‘െഎൻ ദുബൈ’ പിന്നിലാക്കുന്നത്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ലണ്ടൻ െഎയുടെ ഇരട്ടിവരും െഎൻ ദുബൈ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന കേബ്ൾ നിവർത്തിപ്പിടിച്ചാൽ ഏകദേശം 2400 കിലോമീറ്റർ വരും. 1900 പേരെ വഹിക്കാനുള്ള ശേഷിയുണ്ട്. 2018ലാണ് നിർമാണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.