ദുബൈ ബീച്ചുകളിൽ കാരവനിൽ പാർക്കാം, സൗജന്യമായി

ദു​ബൈ: വെ​യി​ലാ​യാ​ലും മ​ഴ​യാ​യാ​ലും ദു​ബൈ​യി​ലെ ബീ​ച്ചു​ക​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ കു​റ​വു​ണ്ടാ​വി​ല്ല. ബീ​ച്ചു​ക​ളി​ൽ കാ​ര​വ​ൻ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തും അ​തി​ൽ ത​ങ്ങു​ന്ന​തും​ സൗ​ജ​ന്യ​മാ​ക്കു​മെ​ന്ന്​ ദു​ബ ൈ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ദു​ബൈ എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ​​ൈശ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ പു​തി​യ ന​ട​പ​ടി. മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​നി​ന്ന്​ പെ​ർ​മി​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ 15 ദി​വ​സം വ​രെ ബീ​ച്ചു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി കാ​ര​വ​നി​ൽ ത​ങ്ങാം.

ഒാ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ദാ​വൂ​ദ്​ അ​ൽ ഹ​ജ്​​രി അ​റി​യി​ച്ചു. വ​ർ​ഷം മു​ഴു​വ​നും ബീ​ച്ചി​ൽ സ​ന്ദ​ർ​ശ​ക​രെ സ​ജീ​വ​മാ​ക്കു​ന്ന​തി​നാ​ണ്​ ന​ട​പ​ടി. ത​ണു​പ്പു​കാ​ല​ത്ത്​ ബീ​ച്ചു​ക​ളി​ൽ സ​ന്ദ​ർ​ശ​ക​ർ കു​റ​യു​ന്ന​ത്​ ഇ​തു​വ​ഴി ഒ​ഴി​വാ​ക്കാ​നാ​കും. മു​നി​സി​പ്പാ​ലി​റ്റി വെ​ബ്​​സൈ​റ്റി​ൽ ക​യ​റി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും ന​ൽ​കി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ല​ഭി​ക്കും. ന​ഗ​ര​സ​ഭ നി​ശ്ച​യി​ക്കു​ന്ന സ്​​ഥ​ല​ത്ത്​ കാ​ര​വ​നി​ൽ ത​ങ്ങാം.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.