ലണ്ടൻ / അബൂദബി: ലണ്ടനിൽ ഏറ്റവും വലിയ ഓഗ്മെൻറഡ് റിയാലിറ്റി (എ.ആർ) സ്ക്രീൻ പ്രദർശിപ്പിച്ച് അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് ഗിന്നസ് ലോക റെക്കോഡ് സ്ഥാപിച്ചു. യു.എ.ഇ തലസ്ഥാന നഗരി ലോകത്തെ പ്രമുഖ അവധിക്കാല ആഘോഷ സ്ഥാനമാണെന്ന സന്ദേശവുമായി പ്രദർശിപ്പിച്ച ഓഗ്മെൻറഡ് റിയാലിറ്റി പരസ്യ കാമ്പയിനാണ് അവാർഡിനർഹമായത്.
ലണ്ടെൻറ ഹൃദയഭാഗത്തുള്ള പിക്കഡിലി ലൈറ്റ്സിൽ 40-അടി ഡിജിറ്റൽ ബിൽബോർഡ് ഉപയോഗപ്പെടുത്തിയാണ് കാണികൾക്ക് തൊട്ടുമുന്നിലുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്ന സ്ക്രീൻ വികസിപ്പിച്ചത്. അബൂദബിയുടെ ഏറ്റവും മികച്ച ലാൻഡ്മാർക്കുകളിൽ ചിലത് ഇവിടെ പ്രദർശിപ്പിച്ചു. അബൂദബിയിലെ ഇൻഡോർ തീം പാർക്ക്, ഫെരാരി വേൾഡ്, സർ ബനിയാസ് ദ്വീപിലെ വന്യജീവി സങ്കേതം, ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് എന്നിവ സ്ക്രീനിൽ ലണ്ടൻ നഗരത്തിലെ ജനങ്ങളെ ഏറെ ആകർഷിച്ചതായി അബൂദബി സാംസ്കാരിക ടൂറിസം വകുപ്പിലെ ടൂറിസം ആൻഡ് മാർക്കറ്റിങ് ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ അലി അൽ ഷൈബ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.