ദുബൈ: ലോകം ഒന്നായിച്ചേരുന്ന ദുബൈ ഗ്ലോബൽ വില്ലേജിെൻറ 24ാം പതിപ്പിലും തലപ്പൊക്കത്തോ ടെ ഇന്ത്യൻ പവലിയൻ. ഏറ്റവുമധികം സഞ്ചാരികൾ ഉൽപന്നങ്ങളും ഭക്ഷണ വൈവിധ്യവും തേടി തി രക്കി വരുന്ന ഇന്ത്യൻ പവലിയനിൽ ഇക്കുറി 193 സ്ഥാപനങ്ങളാണുള്ളത്. പൂർണമായി ഇന്ത്യൻ നിർമിത ഉൽപന്നങ്ങളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കരകൗശല വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, തുകൽ ഉൽപന്നങ്ങൾ, കശ്മീരി തുണിത്തരങ്ങൾ, ബെഡ്ഷീറ്റുകൾ, ചൂരൽ, മുള ഉൽപന്നങ്ങൾ, ഫർണിച്ചറുകൾ, സുഗന്ധ ദ്രവ്യങ്ങൾ, ആഭരണങ്ങൾ എന്നിവ ആദ്യ ദിനങ്ങളിൽ തന്നെ ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ചു.
വയനാട്ടിൽ നിന്നുള്ള തനത് സുഗന്ധ വ്യഞ്ജനങ്ങൾ, മസാലകൾ, തേയില, കാപ്പി, പുൽതൈലം തുടങ്ങിയവക്ക് സ്വദേശി കുടുംബങ്ങൾ ഉൾപ്പെടെ ആവശ്യക്കാർ ഒേട്ടറെ. ചെരിപ്പുകളും തുണിത്തരങ്ങളും അടുക്കള ഉൽപന്നങ്ങളും അന്വേഷിച്ചും നിരവധി പേർ എത്തുന്നതായി കച്ചവടക്കാർ പറഞ്ഞു. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കമനീയ മാതൃകയിലാണ് പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. ത്രിപുരയിലെ പ്രശസ്ത നിർമാണ സവിശേഷതകളായ നീർമഹൽ കൊട്ടാരം, ഉജ്ജയന്ത കൊട്ടാരം എന്നിവയുടെ സംയുക്ത ചാതുര്യം കോർത്തിണക്കിയാണ് പവലിയൻ ഒരുക്കിയത്. ഇന്ത്യൻ പവലിയനിൽ അരങ്ങേറുന്ന കലാപരിപാടികൾ ആസ്വദിക്കുവാൻ എല്ലാ വർഷവും നിരവധി കലാസ്നേഹികളാണ് എത്താറ്. ബോളിവുഡ് താരങ്ങളും ഗായകരും ഉൾപ്പെടെ പ്രമുഖ കലാകാരന്മാർ ഇക്കുറിയും എത്തിച്ചേരുമെന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.