ഷാർജ: ലക്ഷക്കണക്കിന് അക്ഷരപ്രേമികളുടെ ഹൃദയപുസ്തകത്തിൽ പണ്ടേക്കുപണ്ടേ ഇടംപി ടിച്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഇനി അതുല്യ നേട്ടങ്ങളുടെ ഗിന്നസ് പുസ്തക ത്തിലും. മേളയുടെ ഒമ്പതാം ദിവസം വിവിധ ഭാഷകളിൽനിന്നുള്ള എഴുത്തുകാരുടെയും വായനക്കാരുടെയും സാന്നിധ്യത്തിൽ ലക്ഷക്കണക്കിന് പുസ്തകങ്ങളെ സാക്ഷിയാക്കിയാണ് ലോക പുസ്തക തലസ്ഥാനമായ ഷാർജ ഗിന്നസ് നേട്ടം സ്വന്തമാക്കിയത്. ഒരേസമയം ഏറ്റവും കൂടുതൽ എഴുത്തുകാർ അണിനിരക്കുന്ന പുസ്തകം ഒപ്പുവെക്കൽ പരിപാടി നടത്തിയ ഖ്യാതിയാണ് നേടിയെടുത്തത്. 1530 എഴുത്തുകാരാണ് ഇതിനായി എത്തിച്ചേർന്നത്. 1431 പുസ്തകങ്ങൾ ഒപ്പിട്ടതാണ് നിലവിലെ റെക്കോഡ്.
പല നിറവും മണവുമുള്ള പൂക്കൾെകാണ്ട് പൂക്കളമൊരുക്കുന്നതു പോലെ പല ഭാഷകളിലും വർണങ്ങളിലുമുള്ള പുസ്തകങ്ങളുമേന്തി എഴുത്തുകാർ നിരന്നിരുന്നത് മനോഹര കാഴ്ചയായി. ഗിന്നസ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വിപുലമായ സജ്ജീകരണങ്ങളാണ് ഷാര്‍ജ ബുക്ക് അതോറിറ്റി ഇതിനായി ഒരുക്കിയിരുന്നത്. ഒരു പുസ്തകമെങ്കിലും ഇറക്കിയ ആർക്കും ഈ ദൗത്യത്തിൽ പങ്കാളിയാകാനുള്ള അനുവാദമുണ്ടായിരുന്നു. മലയാളത്തിൽനിന്ന് മുന്നൂറിലേറെ എഴുത്തുകാർ അണിനിരന്നു. ഗിന്നസ് യജ്ഞത്തിൽ പെങ്കടുത്ത എഴുത്തുകാരുെട അഞ്ചുവീതം പുസ്തകങ്ങൾ ഷാർജ ബുക് അതോറിറ്റി വാങ്ങിയിട്ടുണ്ട്. അവ ഇനി ലോകത്തിെൻറ പല ഭാഗങ്ങളിലുള്ള കുഞ്ഞുങ്ങൾക്ക് അറിവും ആനന്ദവും പകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.