ദുബൈ: ഇടതടവില്ലാത്ത വാഹനങ്ങൾ ഇരമ്പിയാർക്കുന്ന ശൈഖ് സായിദ് റോഡ് വെള്ളിയാഴ്ച കായ ികപ്രേമികളാൽ നിറഞ്ഞുകവിയും. മികച്ച ആരോഗ്യത്തിലേക്ക് നടന്നടുക്കുന്നതിനായി നഗര ത്തിൽ തുടക്കമിട്ട ദുബൈ ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ചുള്ള ഏറ്റവും വലിയ മത്സരം ദുബ ൈ റൺ 30x30 ആണ് സംഘടിപ്പിക്കുന്നത്. രാവിലെ ഗതാഗതനിയന്ത്രണമേർപ്പെടുത്തിയാണ് നഗരത്ത ിൽ ചരിത്രമാകുന്ന ദുബൈ റണ്ണിന് സൗകര്യമൊരുക്കുന്നത്. ദുബൈ നഗരം സാക്ഷ്യം വഹിക്കുന്ന മറ്റൊരു ചരിത്രമാക്കി മാറ്റാനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. അഞ്ച് കിലോമീറ്റർ ഫൺ റണ്ണും 10 കി.മീ റണ്ണുമാണ് ദുബൈ റൺ 30x30 പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. 10 കി.മീ ഓട്ടം 6.30ന് തുടങ്ങും.
അഞ്ച് കി.മീ ഫൺ റൺ 6:45 ആരംഭിക്കും. പങ്കെടുക്കുന്നവർ ആറ് മണിക്കകം സ്റ്റാർട്ടിങ് പോയൻറിൽ എത്തണം. ദുബൈ വേൾഡ് ട്രേഡ് സെൻററിൽനിന്ന് ആരംഭിച്ച് നഗരപ്രദക്ഷിണം നടത്തി തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിക്കുന്നത്. 10 കിലോമീറ്റർ ഓട്ടം ഫിനാൻഷ്യൽ സെൻറർ റോഡുവഴി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബോളിവാർഡിലേക്കും അതുവഴി ഹാപ്പിനെസ് സ്ട്രീറ്റിലൂടെ വേൾഡ് ട്രേഡ് സെൻററിലെത്തി അവസാനിക്കും. ശൈഖ് സായിദ് റോഡിലെ അതേ വഴിയിലൂടെ അഞ്ചുകിലോമീറ്റർ മത്സരത്തിലെ താരങ്ങളും കുതിക്കുക. ഡി.ഐ.എഫ്.സിയുടെ ബഹുനില കെട്ടിടങ്ങൾ കടന്ന് മുടിപ്പിൻ വളവ് തിരിഞ്ഞ് എമിറേറ്റ്സ് ടവർ വഴി ഹാപ്പിനെസ് സ്ട്രീറ്റിലൂടെ വേൾഡ് ട്രേഡ് സെൻററിൽ അഞ്ചുകിലോമീറ്റർ അവസാനിക്കും. 2.5 ലക്ഷം പേർ ദുബൈ റണ്ണിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബൈ റൺ സംബന്ധിച്ച സമഗ്ര വിവരങ്ങൾ മികവുറ്റ ഗ്രാഫിക്സുകൾ സഹിതം കഴിഞ്ഞ ദിവസം തന്നെ ദുബൈ മീഡിയയും ഫിറ്റ്നസ് ചലഞ്ച് സംഘാടകരും പുറത്തുവിട്ടിരുന്നു. കായികരംഗത്ത് ചരിത്രമെഴുതുന്ന ദുബൈ റണ്ണിന് അത്ലറ്റുകൾക്കും കായികപ്രേമികൾക്കും സുഗമമായി എത്തിച്ചേരുന്നതിന് നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദുബൈ റൺ പ്രമാണിച്ച് മെട്രോ സർവിസ് പുലർച്ചെ 4.30ന് ആരംഭിക്കും. ആർ.ടി.എ ബസുകൾ വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രത്യേക ഷട്ട്ൽ സർവീസുകൾ നടത്തുന്നുണ്ട്. സ്റ്റാർട്ടിങ് പോയൻറിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിപുലമായ സൗകര്യമുണ്ട്. 7400 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്.
ദുബൈ ഇൻറർനാഷനൽ കൺവെൻഷൻ സെൻറർ - 1600, ട്രേഡ് സെൻറർ 2- 1500, ശൈഖ് റാഷിദ് ടവർ - 1000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാവും. സബീൽ രണ്ടിൽ പബ്ലിക് പാർക്കിങ് സൗകര്യമുണ്ട്. മൂന്ന് ഏരിയകളിലായി 3000 വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. ശൈഖ് സായിദ് റോഡിൽ പുതുചരിത്രമെഴുതുന്ന ദുബൈ റണ്ണിന് ദുബൈ മെട്രോ സ്പെഷൽ സർവിസൊരുക്കും. ദുബൈ റണ്ണിൽ പങ്കെടുക്കുന്നവർക്ക് സ്റ്റാർട്ടിങ് പോയൻറായ വേൾഡ് ട്രേഡ് സെൻററിൽ എളുപ്പത്തിലെത്തുന്നതിനാണ് സർവിസ് സമയത്തിൽ മാറ്റം വരുത്തുന്നതെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.