ദുബൈ: ഒാണത്തിനു മാത്രമല്ല, ആഘോഷങ്ങളുടെ സ്വന്തം നാടായ യു.എ.ഇയിൽ ദേശീയ ദിനാഘോഷത്തേ ാടനുബന്ധിച്ചും മലയാളി സംഘങ്ങൾ പൂക്കളമൊരുക്കാറുണ്ട്്. എന്നാൽ, ഇക്കുറി ദേശീയ ദിന ത്തോടനുബന്ധിച്ച് ഒരുക്കുന്ന പൂക്കളത്തിന് നിറവും ചേലും കൂടും.
സഹിഷ്ണുത മന്ത്രാ ലയത്തിെൻറ രക്ഷാകർതൃത്വത്തിൽ നവംബർ 22, 23, 24 തീയതികളിൽ ഒരുക്കുന്ന പൂക്കളം തീർക്കാൻ 150 രാജ്യങ്ങളിൽനിന്നുള്ള സഹിഷ്ണുത പാലകരാണ് പങ്കുചേരുക. ഫെസ്റ്റിവൽ സിറ്റിയിൽ ലക ്ഷം ചതുരശ്രയടി വിസ്തൃതിയിൽ ഒരു മണിക്കൂർകൊണ്ട് പൂർത്തിയാക്കുന്ന പൂക്കളം ഗിന്നസ് ബുക്കിന് ഭംഗി പകരുന്ന റെക്കോഡായി മാറും. മൂന്നുദിവസത്തേക്ക് കാണികൾക്കായി സൂക്ഷിക്കും.
വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ മുതൽ സ്കൂൾ വിദ്യാർഥികൾ വരെ ഇവിടം സന്ദർശിക്കും. ഇതോടനുബന്ധിച്ച് ഒട്ടനവധി കലാ സാംസ്കാരിക പരിപാടികളും ഒരുക്കും. ഗ്ലോബേർസ് എൻറർടൈൻമെൻറ്, അകാഫ് ഇവൻറ്സ് എന്നിവരാണ് സാക്ഷാത്കാരത്തിന് നേതൃത്വം നൽകുക.
പലനിറത്തിലെ പൂക്കൾ പൂക്കളത്തിന് കൂടുതൽ ഭംഗി നൽകുന്നതു പോലെ വ്യത്യസ്ത രാജ്യങ്ങളിൽനിന്നും വിഭാഗങ്ങളിൽനിന്നുമുള്ള മനുഷ്യരുടെ ഒരുമിച്ചുചേരൽ യു.എ.ഇയെ കൂടുതൽ മനോഹരവും മഹത്തരവുമാക്കുന്നു എന്ന സന്ദേശം ലോകത്തിന് കൈമാറുകയാണ് ഇൗ ഉദ്യമംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് സഹിഷ്ണുത കാര്യ മന്ത്രാലയത്തിെൻറ ഒാഫിസ് ഡയറക്ടർ ജനറൽ അഫ്റ മുഹമ്മദ് ഹസൻ അൽ സബ്രി വ്യക്തമാക്കി.
സഹിഷ്ണുതയുടെ പൂക്കള യജ്ഞത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാമെന്ന് അകാഫ് രക്ഷാധികാരി െഎസക് ജോൺ പട്ടാണിപറമ്പിൽ, ഭാരവാഹികളായ അഡ്വ. ബക്കർ അലി, അഡ്വ. ടി.കെ. ആഷിക് എന്നിവർ അറിയിച്ചു. https://flowersoftolerance.com എന്ന വെബ്സൈറ്റ് മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.