അൽെഎൻ: അൽെഎനിലെ യാത്രക്കാർക്ക് ഇനി ചൂടും പൊടിയുമേറ്റ് ബസ് കാത്തുനിൽക്കേണ്ടത ില്ല. പ്രധാന ബസ്സ്റ്റോപ്പുകളിലെല്ലാം കാത്തിരിപ്പുകേന്ദ്രങ്ങൾ തയാറായിക്കഴിഞ് ഞു. നിർമാണം പൂർത്തിയാക്കിയ ഷെൽട്ടറുകളിൽ ചിലത് യാത്രക്കാർക്ക് തുറന്നുകൊടുത്തു. പൊതുഗതാഗത വകുപ്പിെൻറ ബസ് സർവിസിന് വലിയ സ്വീകാര്യതയാണ് ഇവിടെയിപ്പോൾ.
വാഹന പാർക്കിങ്ങിന് ഫീസ് ഇൗടാക്കിത്തുടങ്ങിയതോടെ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതു ബസ് ഉപയോഗിക്കുന്നവർ നിരവധിയാണ്. സ്െറ്റെലൻ കൂടാരമായല്ലോ, ഇനി നാട്ടിലെപ്പോലെ അവിടെയങ്ങ് തമ്പടിച്ചു കളയാമെന്ന് ആരും ധരിച്ചേക്കരുതേ- ബസ് ഷെൽട്ടറിൽ കയറി ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും പുകവലിക്കുന്നതുമെല്ലാം കർശനമായി നിരോധിച്ചിരിക്കുന്നു. ഷെൽട്ടറുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് ഗതാഗത വകുപ്പ് പ്രത്യേകം ഉണർത്തിയിട്ടുമുണ്ട്.
ഹാഫിലാത്ത് കാർഡുകൾ ഉപയോഗിച്ച് അബൂദബി എമിറേറ്റിൽ എവിടെയും യാത്ര ചെയ്യാവുന്നതാണ്. ഹാഫിലാത്ത് കാർഡുകൾ റീചാർജ് ചെയ്യാൻ ദീർഘദൂര ബസുകളിലും ബസ് സ്റ്റേഷനിലും മറ്റു പ്രധാന പോയൻറുകളിലും സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.