ഷാർജ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും തിളങ്ങുന്ന മലനിര എന്ന് അർഥം വര ുന്നതുമായ കിളിമഞ്ചാരോ കീഴടക്കാൻ ഷാർജയിൽ നിന്നുള്ള 18 വയസിന് താഴെയുള്ള ഒമ്പത് പെൺ കുട്ടികൾ ആഗസ്റ്റ് അവസാനത്തോടെ സാഹസിക യാത്ര ആരംഭിക്കും. ഇത് രണ്ടാം തവണയാണ് സജയ യംഗ് ലേഡീസ് ഓഫ് ഷാർജ (എസ്.വൈ.എൽ) പർവതാരോഹണം നടത്തുന്നത്.
ആദ്യതവണ അറ്റ്ലസ് ശ്രേണിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൊറോക്കോയിലെ മൗണ്ട് തുബക്കൽ ആണ് സംഘം കീഴടക്കിയത്. 13 വയസുകാരിയായ അസ്മാ അൽ ഖായിദിയും ഇക്കുട്ടത്തിലുണ്ടായിരുന്നു. ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇമറാത്തി വനിതയായി ഇവർ മാറുകയും ചെയ്തു. കഠിനമായ പരിശീലന പരിപാടികളിലാണ് ഇവർ ഏർപ്പെട്ടിരിക്കുന്നത്. ഇമറാത്തി പർവതാരോഹണ വിദഗ്ധരുടെയും മറ്റും പരിശീലനവും സംഘത്തിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.