ദുബൈ: നവീനമായ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ദുബൈയിലേക്ക് ആനയിക്കാൻ ആദ്യമായി റോഡ ് ഷോ സംഘടിപ്പിക്കുന്നു. ദുബൈ സ്റ്റാർട്ടപ് ഹബ് ആണ് ദൽഹി, ബംഗളുരു നഗരങ്ങളിൽ ജൂൺ 24 മുതൽ 26 വരെ റോഡ് ഷോ നടത്തുന്നത്. ദുബൈ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ദുബൈ ടെക്നോളജി എൻട്രപ്രണർ കാമ്പസ് എന്നിവയുടെ സംരംഭമാണ് ദുബൈ സ്റ്റാർട്ടപ് ഹബ്. ആ ഗോള നവീനാശയ ഹബും വൈജ്ഞാനികാടിസ്ഥാനത്തിലുള്ള സമ്പദ് വ്യവസ്ഥയും ആവുക എന്ന ലക്ഷ്യത്തോടെയുള്ള ദുബൈ നഗരത്തിെൻറ ആസൂത്രണ പദ്ധതികളെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് റോഡ് ഷോ.
റോഡ് ഷോയിൽ ദുബൈ ടെക്നോളജി എൻട്രപ്രണർ കാമ്പസിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിലെ ജേതാക്കൾക്ക് കാമ്പസിൽ ഒാഫിസിന് സ്ഥലവും കമ്പനി സ്ഥാപിക്കാനുള്ള സഹായവും ബിസിനസ് ലൈസൻസും നൽകും. രണ്ടാം സ്ഥാനക്കാർക്ക് കാമ്പസിൽ ഫ്ലെക്സി ഡെസ്കിനുള്ള സ്ഥലവും കമ്പനി തുടങ്ങാൻ സഹായവും ബിസിനസ് ലൈസൻസും ലഭ്യമാക്കും. സ്റ്റാർട്ടപ് ഇന്ത്യ, നാസ്കോം 10000 സ്റ്റാർട്ടപ്സ് എന്നിവയുടെ സഹകരണത്തോടെയാണ് ത്രിദിന റോഡ് ഷോ സംഘടിപ്പിക്കുന്നത്.
സൈറ്റ് സന്ദർശനങ്ങൾ, ദുബൈയിൽ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്ന പ്രമുഖ സ്വകാര്യ^സർക്കാർ സ്ഥാപനങ്ങളുടെ പ്രസേൻറഷനുകൾ, ചർച്ചകൾ, വിജയകരമായ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ അനുഭവ വിവരണം തുടങ്ങിയവ റോഡ് ഷോയുടെ ഭാഗമായി നടക്കും. ഇന്ത്യ ദുബൈക്കും ദുബൈ ചേംബറിനും നയതന്ത്ര പ്രാധാന്യമുള്ള വിപണി മാത്രമല്ലെന്നും ദുബൈയുടെ വളർന്നുകൊണ്ടിരിക്കുന്ന സ്റ്റാർട്ടപ്പ് പരിതസ്ഥിതിയുടെ വിപണി േസ്രാതസ്സാണെന്നും ദുബൈ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഇൻറർനാഷനൽ ഒാഫിസസ് ഡയറക്ടർ ഒമർ ഖാൻ അഭിപ്രായപ്പെട്ടു.
ബ്ലോക്ക് ചെയിൻ, നിമിതബുദ്ധി, സ്മാർട്ട് സിറ്റി സൊലൂഷൻ എന്നിവയുടെ പരീക്ഷണശാലയായി ഇന്ത്യ മാറിയിട്ടുണ്ട്. സമീപ കാലത്ത് നവീനമായ ബിസിനസ് സങ്കൽപങ്ങളുമായി നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ദുബൈ വിപണിയിൽ പ്രവേശിക്കുന്നത് നാം കാണുന്നുണ്ട്. ദുബൈയിലെ ബിസിനസ് സമൂഹത്തെ ഇന്ത്യൻ ബിസനസുകൾ നന്നായി പ്രതിനിധാനം ചെയ്യുന്നു. ദുബൈ സ്റ്റാർട്ടപ് ഹബിൽ രജിസ്റ്റർ ചെയ്ത 30 ശതമാനം സ്റ്റാർട്ടപ്പുകൾ ഇന്ത്യൻ ഉടമസ്ഥതിലുള്ളതാണെന്നും ഒമർ ഖാൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.