ദുബൈ: വിഷു ആഘോഷങ്ങളുടെ ഭാഗമായി യു.എ.ഇയിലെ പായസ റാണിമാരെ കണ്ടെത്താൻ നെസ്റ്റോ ഗ്രൂപ്പ് നടത്തിയ ‘നെസ്റ്റോ പായസ ക്വീൻ’ മത്സരത്തിന് ആവേശകരമായ സമാപനം.
ശനിയാഴ്ച ഷാർജയിലെ നെസ്റ്റോ മിയ മാളിൽ നടന്ന ഫൈനൽ മത്സരത്തിൽ പ്രവാസി മലയാളി ഷറഫ ഷറഫുദ്ദീൻ ‘നെസ്റ്റോ പായസ റാണി’യായി തെരഞ്ഞെടുക്കപ്പെട്ടു.
വി.പി ജസീന രണ്ടാം സ്ഥാനവും അർഷിദ സമദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 2000, 1500, 1000 ദിർഹം മൂല്യം വരുന്ന നെസ്റ്റോ ഗിഫ്റ്റ് വൗച്ചറുകൾ ചടങ്ങിൽ സമ്മാനിച്ചു.
യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരത്തിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത 150 പേരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 പേരാണ് ശനിയാഴ്ച വൈകിട്ട് മിയാ മാളിൽ നടന്ന ഫൈനൽ മത്സരത്തിൽ വേറിട്ട രുചികളുമായി ഏറ്റുമുട്ടിയത്.
ഷെഫ് നസറുദ്ദീൻ (ദി റെസ്റ്റോമാസ്റ്റർ, ചീഫ് ഹോസ്പിറ്റാലിറ്റി കൺസൽട്ടന്‍റ്), നിതിൻ രാജ് (നെസ്റ്റോ മിയമാൾ ഹോട്ട് ഫുഡ് ഷെഫ്) എന്നിവരായിരുന്നു വിധി കർത്താക്കൾ. മത്സരാർഥികൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന 500 മില്ലി ഗ്രാം പായസത്തിന്‍റെ രുചി, അവതരണ മികവ്, പാചകക്കുറിപ്പിലെ വേറിട്ട ശൈലി എന്നിവയുടെ അടിസ്ഥാനത്തിലാണ് പായസ റാണിമാരെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.