ദീവയിൽ എട്ട്​ മിനിറ്റിനുള്ളിൽ സെക്യൂരിറ്റി ഡപ്പോസിറ്റ്​ തിരികെ ലഭിക്കും

ദുബൈ: ഉപഭോക്​താക്കളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ്​ തിരികെ ലഭിക്കാനുള്ള സമയം 30 മിനിറ്റിൽ നിന്ന്​ എട്ട്​ മിനിറ്റായി കുറച്ച്​ ദുബൈ ഇലക്​​ട്രിസിറ്റി ആൻഡ്​ വാട്ടർ അതോറിറ്റി (ദീവ). നിർമിത ബുദ്ധിയുടെയും ഡിജിറ്റൽ സാ​ങ്കേതിക വിദ്യകളുടെയും സ​ഹായത്തോടെയാണ്​ ഇത്​ സാധ്യമാക്കുന്നത്​. ഉദ്യോഗസ്ഥരുടെ ഇ​ടപെടൽ ഇല്ലാതെ ഉപഭോക്​താക്കൾക്ക്​ അതിവേഗത്തിൽ സെക്യൂരിറ്റി റീഫണ്ട്​ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവും. 4,000 ദിർഹം വരെയുള്ള തുകൾക്ക്​ ഈ രീതി ബാധകമാണ്​. 90 ശതമാനം റീഫണ്ട്​ അപേക്ഷകളും ഇതിൽ ഉൾപ്പെടും. പുതിയ സംവിധാനം 24 മണിക്കൂറും ലഭ്യമാണ്​. നിർമിത ബുദ്ധി ഉപയോഗിച്ച്​ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാൽ ഉദ്യോഗസ്ഥർക്ക്​ ഉപഭോക്​തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയു​മെന്ന്​ ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ്​ മുഹമ്മദ്​ അൽ തായർ പറഞ്ഞു. ഉപഭോക്​തൃ അപേക്ഷകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ്​ പുതിയ ഡിജിറ്റൽ സാ​ങ്കേതിക സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചത്​. ഈ വർഷം മാർച്ച്​ അവസാനത്തോടെ ദീവയിലെ ഉപഭോക്​താക്കളുടെ എണ്ണം 13,46,985 ആയി ഉയർന്നിരിക്കുകയാണ്​. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ 5.08 ശതമാനമാണ്​ വർധന. ഈ വർഷം ആദ്യ പാദത്തിൽ 37 ലക്ഷം ഡിജിറ്റൽ ഇടപാടുകളും ദീവ പൂർത്തിയാക്കിയിട്ടുണ്ട്​. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 35 ലക്ഷമായിരുന്നു. 

Tags:    
News Summary - DEWA to return security deposits within eight minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.