ദുബൈ: പെട്രോളിങ് കാർ ശേഖരത്തിലേക്ക് പുതിയ ഒരു അതിഥിയെ കൂടി ഒപ്പം കൂട്ടി ദുബൈ പൊലീസ്. ആഡംബര ഇലക്ട്രിക് വാഹനമായ വോയ ഫ്രീയുടെ പുതിയ മോഡലാണ് ദുബൈ പൊലീസ് സേന സ്വന്തമാക്കിയത്. പെർഫോമൻസ് പ്ലസ് മോട്ടോഴ്സിന്റെ പങ്കാളിത്തേടെയാണ് ദൈനംദിന പൊലീസിങ് നപടികൾക്കായി നൂതനമായ സവിശേഷതകളോട് കൂടിയ പുതിയ ആഡംബര ഇലക്ട്രിക് വാഹനം ദുബൈ പൊലീസ് വാങ്ങിയത്. ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് റസ്ക്യൂ ആസ്ഥാനത്ത് നടന്ന വാഹന കൈമാറ്റ ചടങ്ങിന് മേജർ ജനറൽ റാശിദ് ഖലീഫ അൽ ഫലാസി നേതൃത്വം നൽകി. സുസ്ഥിരവും നൂതനവുമായ ഗതാഗത മാർഗങ്ങൾ സ്വീകരിക്കുകയെന്ന നയത്തിന്‍റെ ഭാഗമാണ് നീക്കം.
പ്രധാനമായും വൈദ്യുതിയിലാണ് വോയ ഫ്രീ ഓടുന്നതെങ്കിലും ബാറ്ററി ചാർജ് ചെയ്യാനായി ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ജനറേറ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. സി.എൽ.ടി.സി മാനദണ്ഡം അനുസരിച്ച് 1357 കിലോമീറ്ററാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. 483 ഹോർസ്പവറും 720 എൻ.എം ടോർക്കും നൽകുന്ന എൻജിൻ വെറും 4.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.