Posted On
date_range Updated On
date_range അജ്മാനില്‍ ഫാക്ടറിക്ക് തീപിടിച്ചു
അജ്മാന്‍: അജ്മാനിലെ ഫാക്ടറിക്ക് തീ പിടിച്ചു. തിങ്കളാഴ്ച്ച ഉച്ചയോട് കൂടിയാണ് അജ്മാന്‍ വ്യാവസായ മേഖല ഒന്നിലെ ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. സംഭവ വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനാംഗങ്ങളും ദ്രുതഗതിയില്‍ സ്ഥലത്തെത്തി.
പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കിയത് സമീപത്തെ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനും സ്ഥലം സുരക്ഷിതമാക്കാനും കഴിഞ്ഞു.
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫാക്ടറിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. തീ പിടിത്തം ഉണ്ടാകാനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.