ദ​മ്മാ​മി​ൽ ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​നു മ​ഠ​ത്തി​ൽ അ​നു​സ്​​മ​ര​ണ യോ​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ​നു മ​ഠ​ത്തി​ൽ സ്മ​ര​ണ പു​തു​ക്കി ന​വ​യു​ഗം; ദ​മ്മാ​മി​ൽ അ​നു​സ്മ​ര​ണ​യോ​ഗം ചേ​ർ​ന്നു

ദ​മ്മാം: അ​കാ​ല​ത്തി​ൽ മ​രി​ച്ച ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി നേ​താ​വും ദ​ല്ല മേ​ഖ​ല ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന സ​നു മ​ഠ​ത്തി​ലി​െൻറ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ദ​മ്മാം ന​വ​യു​ഗം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ന​ന്ദ​കു​മാ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി നി​സ്സാം കൊ​ല്ലം അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സ​നു മ​ഠ​ത്തി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ഹു​സ്സൈ​ൻ നി​ല​മേ​ൽ നി​ർ​വ​ഹി​ച്ചു. സ​നു മ​ഠ​ത്തി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹി​ക, സാം​സ്ക്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. സ്വ​ന്തം വ​രു​മാ​ന​ത്തി​ൽ നി​ന്ന് പോ​ലും മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​യി​രു​ന്ന അ​ദ്ദേ​ഹം, പു​ഞ്ചി​രി​യോ​ടെ​യു​ള്ള പെ​രു​മാ​റ്റ​ത്തി​ലൂ​ടെ വ​ലി​യൊ​രു സു​ഹൃ​ദ്‌​വ​ല​യ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു​വെ​ന്നും യോ​ഗം സ്മ​രി​ച്ചു. ഷാ​ജി മ​തി​ല​കം, ഉ​ണ്ണി പൂ​ച്ചെ​ടി​യി​ൽ, എം.​എ. വാ​ഹി​ദ്, സാ​ജ​ൻ ക​ണി​യാ​പു​രം, ഗോ​പ​കു​മാ​ർ, ബി​ജു വ​ർ​ക്കി, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, ഷീ​ബ സാ​ജ​ൻ, ബി​നു കു​ഞ്ഞു, സാ​ബു, രാ​ജ​ൻ കാ​യം​കു​ളം, സ​ജീ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​തീ​ഷ് സ്വാ​ഗ​ത​വും സു​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. 16 വ​ർ​ഷ​ത്തോ​ള​മാ​യി ദ​മ്മാ​മി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന സ​നു മ​ഠ​ത്തി​ൽ, 2023 ഏ​പ്രി​ൽ 22-നാ​ണ് ദ​മ്മാം കൊ​ദ​റി​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് ഉ​റ​ക്ക​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്.

Tags:    
News Summary - New Era commemorates Sanu Math; Memorial gathering held in Dhamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.