അബൂദബി: ‘റൺ റമദാൻ’ ചാലഞ്ചിൽ ഇൗ വർഷം നൂറിലധികം പേർ പങ്കുചേർന്നു. റമദാൻ മാസത്തിെ ൻറ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഒാട്ടത്തിൽ 300 പള്ളികളെ ബന്ധിപ്പിച്ച് 250ഒാളം കിലോമീ റ്ററുകളാണ് സംഘം ഒാടിയത്. സംരംഭത്തിെൻറ ഏഴാം വാർഷികത്തിെൻറ ഭാഗമായി ഏഴ് എമിറേറ്റുകളിലും ഇക്കുറി ഒാട്ടം സംഘടിപ്പിച്ചിരുന്നു. നോമ്പ് തുറക്കുന്നതോടെ ആരംഭിക്കുന്ന ഒാട്ടം രാത്രി പത്ത് വരെ നീളും.
മുസ്ലിം സഹോദരങ്ങളുടെ ഉപവാസ കാലത്ത് അവരുടെ ത്യാഗത്തിൽ പങ്കുചേരുക എന്ന ലക്ഷ്യത്തോടെ 2012ൽ റോസ് എന്ന ഫിലിപ്പിനോ ആർക്കിടെക്റ്റാണ് ‘റൺ റമദാൻ’ ചാലഞ്ചിന് തുടക്കമിട്ടത്. തെൻറ മകളുമൊത്ത് ദുബൈയിലെ വിവിധ പള്ളികളിലേക്കണ് അന്ന് അദ്ദേഹം ഒാടിയത്. പിന്നീടുള്ള വർഷങ്ങളിൽ കൂടുതൽ പേർ ‘റൺ റമദാൻ’ ടീമിെൻറ ഭാഗമായി. ഇൗ വർഷം ഫിലിപ്പീൻസ്, ശ്രീലങ്ക, എത്യോപ്യ, ഇറാൻ, ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വ്യത്യസ്ത മതക്കാരാണ് ഒാട്ടസംഘത്തിലുണ്ടായിരുന്നത്. അഞ്ച് വയസ്സ് മുതൽ 50 വയസ്സ് വരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്.
അബിൻ അഹമ്മദ്, തോമസ്, ജോബിഷ്, പ്രസാദ് എന്നിവരായിരുന്നു സംഘത്തിലെ മലയാളികൾ. മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയായ അബിൻ അഹമ്മദാണ് നോെമ്പടുത്ത് ഒാട്ടത്തിൽ പെങ്കടുത്ത ഏക വ്യക്തി. നോെമ്പടുത്തിട്ടും ദിവസേന പത്ത് കിലോമീറ്റർ വീതം ഒാടാനുള്ള ഉൗർജം നമ്മിലുണ്ടെന്ന തിരിച്ചറിവാണ് ‘റൺ റമദാനി’ലൂടെ ലഭിച്ചതെന്ന് അബിൻ അഹമ്മദ് പറയുന്നു. നോമ്പ് തുറക്കുന്ന സമയത്ത് മൂന്ന് ഇൗത്തപ്പഴവും വെള്ളവും കഴിച്ച ശേഷമാണ് ഒാടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയിൽ ആർകിടെക്റ്റ് ആയി ജോലി ചെയ്യുകയാണ് അബിൻ അഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.