അബൂദബി: രാജ്യത്തെ പ്രവാസികളുടെയും സ്വദേശികളുടെയും ജീവിതനിലവാരം ഉയർത്തുന്നതി നുള്ള ‘ദേശീയ ക്ഷേമനയം 2031’ന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. വികസിത രാജ്യം, സഹവർത്തി ത്വ സമൂഹം, അഭിവൃദ്ധിയുള്ള ജനങ്ങൾ എന്നിവയാണ് നയത്തിെൻറ ആത്യന്തിക ലക്ഷ്യം. ഇതിനാ യി വിവിധ കർമപദ്ധതികളും സംരംഭങ്ങളും ആവിഷ്കരിക്കും. അബൂദബി പ്രസിഡൻഷ്യൽ കൊട്ടാ രത്തിൽ നടന്ന മന്ത്രിസഭ യോഗത്തിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധ്യക്ഷത വഹിച്ചു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവർ പെങ്കടുത്തു. കുടുംബ ഭദ്രത ശക്തമാക്കുന്നതിലും രാജ്യത്തേക്ക് കൂടുതൽ താമസക്കാരെ ആകർഷിക്കുന്നതിന് നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നയമെന്ന് മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. വ്യക്തികൾ, സമൂഹം, രാഷ്ട്രം എന്നിങ്ങനെ മൂന്ന് മുഖ്യ തലങ്ങളിലെ ദേശീയ ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ളതാണ് നയം. 14 മുൻഗണന മേഖലകളും നയപരമായ ഒമ്പത് ലക്ഷ്യങ്ങളും 90 ഉപ സംരംഭങ്ങളും ഉൾക്കൊള്ളുന്നതാണ് നയം.
ആരോഗ്യ-ക്രിയാത്മക ജീവിതശൈലി, മികച്ച മാനസികാരോഗ്യം തുടങ്ങിയവ പ്രോത്സാഹിപ്പിച്ച് കൊണ്ട് ജനങ്ങളുടെ ക്ഷേമം വർധിപ്പിക്കുക എന്നത് നയപരമായ ഒമ്പത് ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. നയരൂപവത്കരണ പ്രക്രിയയെ പിന്തുണക്കുന്നതിന് പ്രഥമ ദേശീയ ക്ഷേമ നിരീക്ഷണ കേന്ദ്രം വികസിപ്പിക്കുക എന്നതാണ് സംരംഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. രാജ്യത്തെ വിവിധ ക്ഷേമ സൂചകങ്ങൾ ഇൗ കേന്ദ്രം നിരീക്ഷിക്കുകയും മന്ത്രിസഭക്ക് പതിവായി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. സർക്കാർ ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ നിർദേശിക്കുക, ഭാവി തലമുറയുടെ ക്ഷേമത്തിന് അക്കാദമി തുടങ്ങുക, ദേശീയ ക്ഷേമസമിതി രൂപവത്കരിക്കുക തുടങ്ങിയവയും കേന്ദ്രത്തിെൻറ ചുമതലയാണ്. പാറ്റൻറുകൾ, വ്യവസായ മാതൃകകൾ എന്നിവയുടെ വ്യാവസായിക വസ്തു നിയന്ത്രണ സംരക്ഷണ ഫെഡറൽ നിയമത്തിലെ ഭേദഗതി ഉൾപ്പെടെ നിരവധി തീരുമാനങ്ങളും മന്ത്രിസഭ എടുത്തു.
വ്യവസായ സ്ഥാപന അവകാശങ്ങൾ ക്രമപ്പെടുത്തുന്നതിനും നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ നിയമ സാഹചര്യം ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഭേദഗതികൾ. ജനിതകമാറ്റം വരുത്തിയ ജീവി^സസ്യങ്ങളുടെയും അവയുടെ ഉൽപന്നങ്ങളുടെയും അപകടങ്ങളിൽനിന്ന് പൊതുജനങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനുള്ള ജൈവ സുരക്ഷ ഫെഡറൽ നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ജനിതകമാറ്റം വരുത്തിയ ജീവി^സസ്യങ്ങളുടെയും അവയുടെ ഉൽപന്നങ്ങളുടെയും വികസനം, നിർമാണം, ഉൽപാദനം, വിതരണം എന്നിവയുടെ അപകടങ്ങളിൽനിന്ന് പരിസ്ഥിതിയുടെ സംരക്ഷണവും നിയമം ഉറപ്പുവരുത്തുന്നു. ആരോഗ്യ പരിചരണ സേവനങ്ങളുടെയും സംവിധാനങ്ങളുടെയും നിലവാരം നിർവചിക്കുന്ന ചികിത്സാ ഉത്തരവാദിത്ത ഫെഡറൽ നിയമം നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾക്കും മന്ത്രിസഭ അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.