സൗന്ദര്യവർധക ശസ്​ത്രക്രിയക്കിടെ യുവതിക്ക്​ ബോധം നശിച്ചു; ദുബൈയിൽ ക്ലിനിക് അടപ്പിച്ചു

ദുബൈ: സൗന്ദര്യം വർധിപ്പിക്കാൻ മൂക്കിന്​ ശസ്​ത്രക്രിയ നടത്തവേ ഇമറാത്തി യുവതിക്ക്​ ബോധം നശിച്ച സംഭവത്തിൽ ദുബ ൈ ആരോഗ്യ അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചു. ദുബൈ ഫസ്​റ്റ്​ മെഡ്​ ഡേ സർജറി സ​​െൻററിൽ നടത്തിയ ശസ്​ത്രക്രിയക്ക ിടെ 24കാരിക്കാണ്​ മസ്​തിഷ്​ക തകരാർ സംഭവിച്ച്​ ബോധം നശിച്ചത്. അനസ്​തറ്റിസ്​റ്റി​​​െൻറയും സർജ​​​െൻറയും കൃത്യ വിലോപമാണ്​ അപകടത്തിന്​ കാരണമാ​യതെന്ന്​ പ്രാഥമികാന്വേഷണത്തിൽ വ്യക്​തമായതായി ദുബൈ ആരോഗ്യ അതോറിറ്റി ഉദ്യോഗസ്​ഥർ അറിയിച്ചു.

ദേര മുറഖബാത്തിലുള്ള സ​​െൻറർ അ​ന്വേഷണം പൂർത്തിയാകുന്നത്​ വരെ അടച്ചിടാൻ ഉത്തരവിട്ടുണ്ട്​. രണ്ട്​ ഡോക്​ടർമാരോട്​ ചികിത്സയിൽനിന്ന്​ വിട്ടുനിൽക്കാനും നിർദേശിച്ചിട്ടുണ്ട്​. ഡോക്​ടർമാർക്കെതിരെ നിയമനടപടി ആരംഭിച്ചതായി ദുബൈ ആരോഗ്യ അതോറിറ്റിയൂടെ റെഗുലേഷൻ വകുപ്പ്​ ചീഫ്​ എക്​സിക്യൂട്ടീവ്​ ഡോ. മർവാൻ അൽ മുല്ല പറഞ്ഞു. ശസ്​ത്രക്രിയക്കിടെ യുവതിയുടെ രക്​തയോട്ടം വല്ലാതെ കുറയുകയും രക്​തസമ്മർദം വർധിക്കുകയുമായിരുന്നു.

തുടർന്ന്​ തലച്ചോറിലേക്ക്​ ഒാക്​സിജൻ എത്താതെ മിനിറ്റുകളോളം ഹൃദയം നിലച്ചു. തുടർന്ന്​ ബോധരഹിതയാവുകയായിരുന്നു. 16 ദിവസമായി യുവതി അബോധാവസ്​ഥയിൽ തുടരുകയാണ്​. ശസ്​ത്രക്രിയക്ക്​ മുമ്പ്​ യുവതിക്ക്​ ഹൃദയസംബന്ധമായതോ രക്​തക്കുഴൽ സംബന്ധമായതോ ആയ അസുഖങ്ങളൊന്നും ഉള്ളതായി മെഡിക്കൽ ഫയലുകളിലോ രേഖകളിലോ കാണുന്നില്ലെന്ന്​ ദുബൈ ആരോഗ്യ അതോറിറ്റി വ്യക്​തമാക്കി. ശസ്​ത്രക്രിയക്ക്​ നേതൃത്വം നൽകിയ രണ്ട്​ ഡോക്​ർമാരുടെ കൃത്യവിലോപമാണ്​ അപകടത്തിന്​ കാരണമായതെന്ന്​ അന്വേഷണത്തിൽ വ്യക്​തമായതായും അതോറിറ്റി അറിയിച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.