അജ്മാന്: അജ്മാന് ജറഫില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പില്‍ മോഷണ ശ്രമം. ജറഫ ് വ്യാവസായിക മേഖല മൂന്നില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ ഫാര്‍മസിയിലാണ് മിനിയാന്ന് രാത്രി പതിനൊന്നരയോടെ മോഷണം നടന്നത്. ഫാര്‍മസിയുടെ മുന്‍ ഭാഗത്തെ ജനൽ ചില്ല് തകര്‍ത്ത് മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു.
ഇൗ സമയം ഫാര്‍മസിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്യാനെത്തിയ വാഹനത്തിെൻറ വെളിച്ചം അകത്തേക്ക് പ്രവേശിച്ചത് കണ്ട് പ്രതി ഇറങ്ങി ഓടുകയായിരുന്നു. സമീപത്തുള്ളവര്‍ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. ഫാര്‍മസി അധികൃതര്‍ പോലീസില്‍ പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.