ദുബൈ: അടുത്ത വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന ദുബൈ എക്സ്പോ 2020െൻറ ടിക്കറ്റ് നിരക്ക ് പ്രഖ്യാപിച്ചു. ഒരു ദിവസം എക്സ്പോ വേദിയിൽ പ്രവേശിക്കാനുള്ള ടിക്കറ്റിന് 120 ദിർഹ മാണ് വില. 260 ദിർഹത്തിന് മൂന്ന് ദിവസത്തേക്കുള്ള പാസ് ലഭിക്കും. ആറ് മാസം ദൈർഘ്യമുള്ള എക്സ്പോയുടെ ഏതെങ്കിലും മൂന്ന് ദിവസം ഇൗ പാസ് ഉപയോഗപ്പെടുത്താം. 65 വയസ്സിന് മുകളിലുള്ളവർക്കും ആറ് വയസ്സിന് താഴെയുള്ളവർക്കും നിശ്ചയദാർഢ്യ ജനങ്ങൾക്കും സൗജന്യ പ്രവേശനം അനുവദിക്കും. ഏത് പ്രായത്തിലുള്ള വിദ്യാർഥികൾക്കും ആറ് വയസ്സിനും 17 വയസ്സിനും ഇടയിലുള്ളവർക്കും നിശ്ചയദാർഢ്യക്കാരെ പരിചരിക്കുന്നവർക്കും ടിക്കറ്റ് വിലയുടെ പകുതി നൽകിയാൽ മതി.
അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ഏകദിന, ത്രിദിന ടിക്കറ്റ് ബണ്ട്ൽ പാക്കേജുകളുടെ വിൽപന 2019 മേയ് മാസം ആരംഭിക്കും. പൊതുജനങ്ങൾക്ക് 2020 ഏപ്രിൽ മുതലാണ് ടിക്കറ്റ് വാങ്ങാൻ സാധിക്കുക. സന്ദർശകർക്ക് 2020 ഒക്ടോബർ മുതൽ എക്സ്പോ വേദിയിൽനിന്ന് ടിക്കറ്റ് വാങ്ങാം. ദുബൈ എക്സ്പോ എല്ലാവർക്കും പ്രാപ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ടിക്കറ്റ് വിലയും ഇളവുകളും ഇൗ ലക്ഷ്യം നേടാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ദുബൈ എക്സ്പോ 2020 സെയിൽസ്^മാർക്കറ്റിങ് ഉപ മേധാവി സഞ്ജീവ് ഖോസ്ല പറഞ്ഞു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ദശലക്ഷക്കണക്കിന് സന്ദർശകർക്കുള്ള സ്വീകരണം സമ്പന്നമായ അറബ് പൈതൃകത്തിെൻറയും ആതിഥേയത്വത്തിെൻറയും ഉൗഷ്മളതയുടെ പ്രതിഫലനവുമായിരിക്കുമെന്ന് ഉറപ്പാക്കാൻ എല്ലാ വിധ പ്രയത്നങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദിനേന 60 ലൈവ് ഷോകൾ, പുത്തൻ സാേങ്കതിക വിദ്യകൾ, പ്രശസ്ത കലാകാരന്മാരുെട പ്രകടനങ്ങൾ, പരേഡുകൾ തുടങ്ങിയവ എക്സ്പോയിലുണ്ടാകും. വിവിധ രാജ്യങ്ങളിൽനിന്നുള്ള 200ലധികം സ്റ്റാളുകൾ ഭക്ഷണം വിളമ്പും. ദീപാവലി, യു.എ.ഇ ദേശീയദിനം, ക്രിസ്മസ്, പുതുവർഷ ദിനം, ചൈനീസ് പുതുവത്സരം, അന്താരാഷ്ട്ര വനിത ദിനം തുടങ്ങിയ സവിശേഷാവസരങ്ങളിൽ വിപുലമായ ആഘോഷം സംഘടിപ്പിക്കുമെന്ന് ദുബൈ എക്സ്പോ 2020 പ്രോഗ്രാമിങ് സീനിയർ വൈസ് പ്രസിഡൻറ് ഗിലിയൻ ഹാംബർഗർ അറിയിച്ചു. 192 രാജ്യങ്ങളുടെ പവലിയനുകൾക്കൊപ്പം അവസരം, ചലനക്ഷമത, സുസ്ഥിരത പ്രമേയത്തിലുള്ള ഡിസ്ട്രിക്കുകൾ ഉൾക്കൊള്ളുന്നതായിരിക്കും എക്സ്പോ വില്ലേജ്. രണ്ടര കോടി ജനങ്ങൾ എക്സ്പോ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 70 ശതമാനത്തിലധികം പേർ യു.എ.ഇക്ക് പുറത്തുനിന്ന് എത്തുന്നവരായിരിക്കുമെന്നും സംഘാടകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.