പ്രവാസികൾക്ക്​ ലാഭവിഹിതം ലഭിക്കുന്ന പലിശരഹിത നിക്ഷേപ പദ്ധതി പരിഗണനയിൽ

ദുബൈ: നാട്ട​ിലേക്ക്​ മടങ്ങുന്ന പ്രവാസികളുടെ ജീവിതം പ്രയാസരഹിതമാക്കുന്നതിൽ സംസ്​ഥാന സർക്കാർ പ്രതിജ്​ഞാബദ് ധമാണെന്നും മികച്ച ലാഭവിഹിതം ലഭിക്കുന്ന നിക്ഷേപ പദ്ധതി ഉൾപ്പെടെ വിവിധ പദ്ധതികൾ പരിഗണനയിലാണെന്നും കേരള പ്രവാസ ി ക്ഷേമനിധിബോർഡ്​ ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്​ വ്യക്​തമാക്കി. പ്രവാസ ജീവിതം കഴിഞ്ഞ്​ മടങ്ങിയെത്തുന്ന മനുഷ്യരുടെ ജീവിതം എ​ത്രമാത്രം കഷ്​ടതകൾ നിറഞ്ഞതാണ്​ എന്ന്​ ഏവർക്കും ​വ്യക്​തമാണ്​. കേരളത്തിലെ കെട്ടിടങ്ങളിലും സൂപ്പർമാർക്കറ്റുകളിലും സെക്യൂരിറ്റി ജോലി ചെയ്യുന്നവരിലേറെയും മുൻപ്രവാസികളാണ്​. ​പ്രവാസകാലത്ത്​ പ്രയാസപ്പെട്ട്​ സമ്പാദിച്ചതെല്ലാം കുടുംബം പോറ്റാൻ ചെലവിട്ട്​ മടങ്ങിയെത്തുന്നവർക്ക്​ ഒടുവിൽ രോഗങ്ങളും അവഗണനയും മാത്രമാണ്​ ബാക്കിയുണ്ടാവുക. ഇൗ അവസ്​ഥ ഇല്ലാതാക്കുക എന്ന ലഭ്യത്തോടെയാണ്​ നിക്ഷേപ പദ്ധതിക്ക്​ തുടക്കമിടുന്നത്​. മൂന്നു ലക്ഷം മുതൽ 51ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന പദ്ധതി കേരളത്തിനു പുറത്തു താമസിക്കുന്നവർക്ക്​ മാത്രമായാണ്​ പരിമിതപ്പെടുത്തിയിരിക്കുന്നത്​. മൂന്നു വർഷം പിന്നിടു​േമ്പാൾ ലാഭവിഹിതം ലഭിച്ചു തുടങ്ങും. അഞ്ചു ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക്​ പ്രതിമാസം 5500 രൂപ ലാഭവിഹിതമായി ലഭിക്കും.

നിക്ഷേപകൻ അല്ലെങ്കിൽ നിക്ഷേപക മരണപ്പെട്ടാൽ പങ്കാളിക്ക്​ ഇൗ തുക ലഭിക്കും. ഇരുവരും മരിച്ചാൽ നിയമപരമായ അവകാശികൾക്ക്​ നിക്ഷേപ തുക അനുബന്ധ ആനുകൂല്യങ്ങളടക്കം തിരിച്ചു നൽകും. നിയമപരമായ അനുമതികൾ കൂടി ലഭിച്ചാൽ ഫെ​ബ്രുവരി മധ്യത്തിൽ ദുബൈയിൽ നടക്കുന്ന ലോക കേരള സഭ പശ്​ചിമേഷ്യാ ഉച്ചകോടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന്​ പി.ടി. കുഞ്ഞുമുഹമ്മദ്​ വ്യക്​തമാക്കി. കേരള സംസ്​ഥാന യുവജനോത്സവത്തി​​​​​​െൻറ മാതൃകയിൽ പ്രവാസഭൂമിയിൽ യുവ​ജനോത്സവം സംഘടിപ്പിക്കാനും ആലോചനയുണ്ട്​. ഒാരോ രാജ്യങ്ങളിലും വിവിധ സോണുകളിലായി നടത്തുന്ന മത്സരങ്ങളുടെ വിജയികളെ ദുബൈയിലോ ​മറ്റേതെങ്കിലും സൗകര്യപ്രദമായ സ്​ഥലത്തോ നടക്കുന്ന മുഖ്യ കലോത്സവത്തിൽ പ​െങ്കടുപ്പിക്കും.വിജയിക്കുന്നവർക്ക്​ സമ്മാനങ്ങളും സംസ്​ഥാന കലോത്സവ വിജയികൾക്ക്​ ലഭിക്കുന്ന ആനുകൂല്യങ്ങളും നൽകുവാനാണ്​ പദ്ധതിയിടുന്നത്​. പ്രവാസികളുടെ വിഷയങ്ങൾക്ക്​ പരിഹാരം തേടാൻ ടോൾഫ്രീ നമ്പർ, കാൾ സ​​​​​െൻറർ തുടങ്ങി നിരവധി പരിപാടികളാണ്​ പരിഗണനയിലുള്ളതെന്ന്​ വൈസ്​ ചെയർമാൻ കെ. വരദരാജൻ, നോർക്ക സി.ഇ.ഒ ഹരികിഷൺ നമ്പൂതിരി, ബോർഡംഗം കൊച്ചുകൃഷ്​ണൻ എന്നിവർ പറഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.