ദുബൈ: ലോകത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നായ ദുബൈ പൊലീസിൽ 4901പേർക്ക് സ്ഥാനക്കയറ്റം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഉത്തരവ് പ്രകാരമാണ് നടപടി. ഒാഫീസർമാർ, നോൺ കമീഷൻഡ് ഒാഫീസർമാർ, ജീവനക്കാർ എന്നിവർക്ക് പ്രമോഷൻ ലഭിച്ചിട്ടുണ്ട്. തീരുമാനത്തിൽ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി ശൈഖ് മുഹമ്മദിന് നന്ദി അറിയിച്ചു. ജനങ്ങളുടെ സുരക്ഷയും സന്തോഷവും ഉറപ്പാക്കാൻ നടത്തുന്ന പരിശ്രമങ്ങൾക്ക് നൽകുന്ന അംഗീകാരവും പിന്തുണയുമാണിതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു പേർക്ക് മേജർ ജനറൽ റാങ്ക്, 13 പേർക്ക് ബ്രിഗേഡിയർ പദവി, 41 കേണൽമാർ, 33 കമാൻഡർമാർ, 40 മേജർ, 111 കാപ്റ്റൻ, 153 ഫസ്റ്റ് ലഫ്റ്റ്നൻറ്, 154 ലഫ്റ്റനൻറ് എന്നിങ്ങനെയാണ് പദവികൾ ലഭിച്ചത്. 4241 കമീഷൻഡ്^നോൺ കമീഷൻഡ് ഒാഫീസർമാരുടെ റാങ്കുകളിൽ മാറ്റമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.