മുഹമ്മദ് നാഫിഹ്
Posted On
date_range Updated On
date_range പ്രവാസി മലയാളിക്ക് അന്താരാഷ്ട്ര യുവജന ഫോറത്തിലേക്ക് ക്ഷണം
ഷാർജ: യു.എ.ഇയിലെ മലയാളി പ്രവാസി യുവാവിന് അന്താരാഷ്ട്ര യുവജന ഫോറത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. അജ്‌മാനിൽ പ്രവാസിയായ മുഹമ്മദ് നാഫിഹ് ചുങ്കത്തിനാണ് ഇറ്റലിയിൽ നടക്കുന്ന അന്താരാഷ്ട്ര യുവജന ഫോറത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
യുനെസ്കോയുടെ മാൻ ആൻഡ് ദി ബയോസ്ഫിയർ പ്രോഗ്രാമിന്‍റെ ഭാഗമായി മേയ് 18 മുതൽ 22 വരെ ഇറ്റലിയിലെ റോസോളിന മാരെയിൽ നടക്കുന്ന മൂന്നാമത് ഗ്ലോബൽ എം.എ.ബി യൂത്ത് ഫോറത്തിലാണ് ഇദ്ദേഹം പങ്കെടുക്കുക.
ഇറ്റാലിയൻ സർക്കാരിന്‍റെയും യുനെസ്കോയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ ഫോറം ലോകമെമ്പാടുമുള്ള യുവജനങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര വേദിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.