ദുബൈ: പ്രവൃത്തി ദിനങ്ങളിൽ യു.എ.ഇയിൽ താമസക്കാരായ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് മിറാക്കിൾ ഗാർഡൻ. അവസാന മാസ ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 31 വരെ ഗേറ്റ് മൂന്നിലൂടെയാണ് സൗജന്യ പ്രവേശനം അനുവദിക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒന്‍പതിനും വൈകീട്ട് ആറിനുമിടയിലാണ് പ്രവേശന സമയം. പൊതു സന്ദര്‍ശകര്‍ക്ക് 30 ദിര്‍ഹത്തിനും പൂന്തോട്ടം ആസ്വദിക്കാം. ഇതിനായി ഒന്ന്, രണ്ട് ഗേറ്റുകളിലൂടെയാണ് പ്രവേശിക്കേണ്ടത്.
12 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത പൂന്തോട്ടമായ മിറാക്കിള്‍ ഗാര്‍ഡന്റെ 14ാം സീസണ്‍ 31ന് സമാപിക്കും. സാമൂഹിക പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനാണ് സൗജന്യ പ്രവേശനവും നിരക്ക് ഇളവും പ്രഖ്യാപിച്ചത്. ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് മിറാക്കിള്‍ ഗാര്‍ഡന്‍റെ പ്രവര്‍ത്തന സമയം.15 കോടിയിലേറെ പൂക്കളുമായി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ദുബൈ മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നത്.
കഴിഞ്ഞ മാസവും മിറാക്കിൾ ഗാർഡൻ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സന്ദർശകരുടെ അമിതമായ തിരക്ക് മൂലം നിർത്തിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.