അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ 276 പേർ അറസ്റ്റിൽ

ദുബൈ: അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ 276 പേർ അറസ്റ്റിലായതായി ദുബൈ പൊലീസ്. ചൈന പൊലീസ്, അമേരിക്കയിലെ എഫ്.ബി.ഐ എന്നിവയുമായി സഹകരിച്ച് ‘ട്രൈ ഫോർസ്​ സെന്‍റിനൽ’ എന്ന പേരിൽ നടത്തിയ നീക്കത്തിലാണ്​ വൻ തട്ടിപ്പ് സംഘം പിടിയിലായത്. ഓൺലൈൻ സൗഹൃദങ്ങൾ വഴിയും, വെർച്വൽ കറൻസിയുടെ പേരിലും വ്യാപക തട്ടിപ്പ് നടത്തിയിരുന്ന സംഘമാണ് പിടിയിലായത്. ഇവരുടെ മൂന്ന് ക്രിമിനൽ സിൻഡിക്കേറ്റുകളും ഒമ്പത് തട്ടിപ്പ് കേന്ദ്രങ്ങളും തകർത്തതായി ദുബൈ പൊലീസ് അറിയിച്ചു.

അറസ്റ്റിലായവർ വടക്ക്​-കിഴക്ക്​ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്​. റോയൽ തായ്​ പൊലീസുമായി സഹകരിച്ച്​ നടത്തിയ നീക്കത്തിലൂടെയാണ്​ തായ്​ലാൻഡിലെ സിൻഡികേറ്റ്​ കേന്ദ്രീകരിച്ച്​ പ്രവർത്തിച്ചിരുന്നു പ്രധാനികളിൽ ഒരാൾ പിടിയിലായത്​. രാജ്യാന്തര സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ ആഗോള ശ്രമങ്ങൾക്ക്​ നേതൃത്വം നൽകുന്നതി​ലെ ശേഷിയാണ്​ ‘ഓപറേഷൻ ട്രൈ ഫോഴ്​സ്​ സെന്‍റിനൽ’ പ്രതിഫലിപ്പിക്കുന്നതെന്ന്​ ദുബൈ പൊലീസ്​ വ്യക്​തമാക്കി. അന്താരാഷ്ട്ര ഏജൻസികളുമായുള്ള സഹകരണത്തിന്‍റെ ശക്​തിയാണ്​ രാജ്യാന്തര തലത്തിൽ തട്ടിപ്പ്​ സംഘത്തെ പിടികൂടിയ സംഭവം തെളിയിക്കുന്നതെന്ന്​ എഫ്​.ബി.ഐ വ്യക്​തമാക്കി. ടെലികമ്യൂണിക്കേഷൻ രംഗത്ത്​ നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ശക്​തമായ നിലപാട്​ സ്വീകരിച്ചുവരുന്നതായി ചൈനീസ്​ പൊലീസും അറിയിച്ചു. 

Tags:    
News Summary - 276 members of international online fraud gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.